ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിടണം, ഹൈക്കോടതിയുടെ തീരുമാനം ധിക്കരിക്കാൻ സർക്കാരിന് കഴിയുമോ? സജി ചെറിയാൻ

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിടണം, ഹൈക്കോടതിയുടെ തീരുമാനം ധിക്കരിക്കാൻ സർക്കാരിന് കഴിയുമോ? സജി ചെറിയാൻ
Published on

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിനെ സർക്കാർ എതിർത്തിട്ടില്ല എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് പുറത്തു വിടുന്നതിൽ സർക്കാർ പൂർണ്ണമായും യോജിക്കുന്നുണ്ട് എന്നും എന്നാൽ അത് പുറത്തു വിടുക എന്നത് സാംസ്കാരിക മന്ത്രാലയത്തിന്റെ ചുമതലയല്ലെന്നും സജി ചെറിയാൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത് വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിർദ്ദേശിച്ച ഭാ​ഗങ്ങൾ പരിശോധിച്ച ശേഷം ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് പുറത്തു വിടണം എന്നാണ് എന്നും അതിനുള്ള ഉത്തരവാദിത്തം സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണ് എന്നും മാധ്യമങ്ങളോട് സംസാരിക്കവേ സജി ചെറിയാൻ വ്യക്തമാക്കി.

സജി ചെറിയാൻ പറഞ്ഞത്:

ഹേമ കമ്മറ്റി റിപ്പോർട്ട് കഴിഞ്ഞ ​ഗവൺമെന്റ് കാലത്താണ് സമർപ്പിക്കുന്നത്. ആ റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിന്റെ നിർദ്ദേശങ്ങൾ ആണ് ഞങ്ങൾ യഥാർത്ഥത്തിൽ നടപ്പാക്കേണ്ടത്. അത് നടപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ആ റിപ്പോർട്ട് പുറത്തു വിടണം ആല്ലെങ്കിൽ ആ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ അറിയണം എന്നത് ഒരോ ആളുകളുടെയും വ്യക്തിപരമായ കാര്യമാണ്. അതിന്റെ ഭാ​ഗമായിട്ടാണ് വിവരാവകാശ കമ്മീഷനിൽ ഈ കേസ് എത്തിയത്. വിവരാവകാശ കമ്മീഷൻ കൃത്യമായി ഈ കാര്യത്തെക്കുറിച്ച് ഒരു തീരുമാനം എടുക്കും. വ്യക്തിപരമായ പരാമർശങ്ങൾ ഒഴികെയുള്ള ഭാ​ഗങ്ങൾ അതിൽ പുറത്തു വിടാം. അതിനെ ​ഗവൺമെന്റ് എതിർത്തിട്ടില്ല, അത് പുറത്തു വിടുന്നതിനോട് പൂർണ്ണമായും സർക്കാർ യോജിക്കുന്നുണ്ട്. അതിനെതിരെയാണ് ഒരാൾ കേസിന് പോയത്. അതിൽ ഹൈക്കോടതി ഉത്തരവിട്ടത് ഒരാഴ്ചയ്ക്കുള്ളിൽ വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിർദ്ദേശിച്ച ഭാ​ഗങ്ങൾ പരിശോധിച്ച ശേഷം ഈ റിപ്പോർട്ട് പുറത്തു വിടാം എന്നാണ്. അത് പുറത്തു വിടേണ്ടത് സ്റ്റേറ്റ് ഇൻഫർമേഷൻ പബ്ലിക്ക് ഓഫീസറാണ്. സാസ്കാരിക വകുപ്പിനോ സിനിമ വകുപ്പിനോ സർക്കാരിനോ ഇതിൽ യാതൊരു തരത്തിലുമുള്ള റോളുമില്ല. അവർ ആ റിപ്പോർട്ട് പുറത്തു വിടണം എന്ന് സർക്കാരിന് പറയേണ്ട ആവശ്യമില്ല. പക്ഷേ ഞാൻ പറയുന്നു അവർ ആ റിപ്പോർട്ട് പുറത്തു വിടണം. ഈ സമയം കഴിയുന്നതിന് മുമ്പേ ഈ റിപ്പോർട്ട് പുറത്തു വിടേണ്ട ഉത്തരവാദിത്തം അവർക്കുണ്ട്.

ഹൈക്കോടതിയുടെ തീരുമാനം ധിക്കരിക്കാൻ സർക്കാരിനോ അവർക്കോ കഴിയുമോ? അങ്ങനെയൊരു സാഹചര്യത്തിൽ എന്തിനാണിങ്ങനെ വെപ്രാളപ്പെടുന്നത്? റിപ്പോർട്ട് പുറത്തുവിടുന്നതിൽ യാതൊരു തടസവുമില്ല. ഒരു കോടതിവിധി വരുമ്പോൾ അതിന്റെ നിയമവശങ്ങൾ പരിശോധിച്ച് പാളിച്ചയില്ലാതെ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോ​ഗസ്ഥനുണ്ട്. അവരത് ചെയ്യും, അതുപക്ഷേ എന്നാണെന്ന് എനിക്കറിയില്ല. സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസറെ ചുമതലപ്പെടുത്തിയത് ഹൈക്കോടതിയാണ്. അവർ റിപ്പോർട്ട് പുറത്തുവിട്ടില്ലെങ്കിൽ സാംസ്കാരിക വകുപ്പിന് വിവരാവകാശ കമ്മീഷനോട് റിപ്പോർട്ട് ചോദിക്കേണ്ട ആവശ്യമില്ല, അത് നിയമപരവുമല്ല. റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടുമെന്ന് പറഞ്ഞത് സാംസ്കാരിക വകുപ്പല്ല

Related Stories

No stories found.
logo
The Cue
www.thecue.in