നടി മീര ജാസ്മിന്‍ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ്. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും താരം പ്രതികരിച്ചു.
യുണൈറ്റഡ് അറബ് എമറേറ്റ്‌സ് പ്രസിഡന്റ് എച്ച് എച്ച് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, എച്ച്എച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, എച്ച്എച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എന്നിവരോടുള്ള നന്ദിയും മീര പ്രകടിപ്പിച്ചു. കൂടാതെ കൊവിഡ് സമയത്ത് യുഎഇ ഗവണ്‍മെന്റ് കാണിച്ച മികച്ച കരുതലിന് നന്ദി അറിയിക്കുകയും എക്സ്പോ 2020ന് ആശംസകള്‍ നേരുകയും ചെയ്തു.
അതേസമയം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. അച്ചുവിന്റെ അമ്മയിലെ നായികയായി മീരാജാസ്മിനെ ഒപ്പം കൂട്ടിയ സത്യന്‍ അന്തിക്കാട് തുടര്‍ന്ന് രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങളിലും മീര എന്ന അഭിനേത്രിയെ സമര്‍ത്ഥമായി ഉപയോഗിച്ചു. 2001ല്‍ ലോഹിതദാസിന്റെ 'സൂത്രധാരന്‍' എന്ന സിനിമയില്‍ നായികയായിയാണ് മീര സിനിമയില്‍ എത്തുന്നത്.