മാസ്റ്റര്‍ തിയേറ്ററില്‍ തന്നെ; സ്ഥിരീകരിച്ച് നിര്‍മ്മാതാക്കള്‍

മാസ്റ്റര്‍ തിയേറ്ററില്‍ തന്നെ; സ്ഥിരീകരിച്ച് നിര്‍മ്മാതാക്കള്‍
Published on

വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്റര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നിര്‍മ്മാതാക്കള്‍. സിനിമയുടെ റിലീസ് തിയേറ്ററില്‍ തന്നെയാകുമെന്നും, അതിനായി കാത്തിരിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ മാസ്റ്ററിന്റെ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തുമെന്നും നിര്‍മ്മാതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്നും LetsOTT GLOBAL എന്ന വെബ്‌സൈറ്റ് ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിന്റൈ സ്ട്രീമിങ് അവകാശത്തിനായി നിര്‍മ്മാതാക്കളെ സമീപിച്ചതായും വന്‍തുക വാഗ്ദാനം ചെയ്തതായും ഇന്ത്യ ടുഡേയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ തിയേറ്റര്‍ റിലീസ് വേണമെന്ന ആവശ്യവുമായി വിജയ് ഫാന്‍സ് ഉള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു.

ഒ.ടി.ടി റിലീസിനായി ഒരു പ്രമുഖ ഒ.ടി.ടി പ്ലറ്റ്‌ഫോംതങ്ങളെ സമീപിച്ചിരുന്നുവെന്നും, എന്നാല്‍ തിയേറ്റര്‍ റിലീസിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും നിര്‍മ്മാതാക്കളായ എക്‌സ്ബി ഫിലിം ക്രിയേറ്റേര്‍സും, സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൊവിഡ് പ്രതിസന്ധിയില്‍ തമിഴ് ഇന്‍ഡസ്ട്രി തകര്‍ന്നിരിക്കുന്ന ഘട്ടത്തില്‍ തിയേറ്റര്‍ റിലീസ് മാത്രമാണ് തങ്ങളുടെ ആലോചനയിലുള്ളത്, എത്രയും പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ അടുത്തേക്ക് സിനിമ എത്തുമെന്നും തിയേറ്റര്‍ ഉടമകള്‍ തങ്ങളുടെ കൂടെയുണ്ടാകണമെന്നും നിര്‍മ്മാതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാസ്റ്റര്‍ തിയേറ്ററില്‍ തന്നെ; സ്ഥിരീകരിച്ച് നിര്‍മ്മാതാക്കള്‍
വിജയ് യുടെ മാസ്റ്റര്‍ ഒ.ടി.ടി റിലീസിന്, ട്വിറ്ററില്‍ തര്‍ക്കം; നിര്‍മ്മാതാക്കളുടെ വിശദീകരണവും സാധ്യതകളും

നവംബര്‍ 14ന് പുറത്തുവന്ന മാസ്റ്റര്‍ ടീസര്‍ ദിവസങ്ങള്‍ക്കുള്ളില്‍ 40 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ചെന്നൈയില്‍ തിയറ്ററില്‍ മാസ്റ്റര്‍ ടീസറിന് ലഭിച്ച വരവേല്‍പ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കൈദിയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം തിയറ്ററില്‍ തന്നെ റിലീസ് വേണമെന്നാണ് ആരാധകരുടെ പക്ഷം. 2020 ഏപ്രില്‍ ഒമ്പതിന് റിലീസ് ചെയ്യാന്‍ ആലോചിച്ചിരുന്ന ചിത്രമായിരുന്നു മാസ്റ്റര്‍.

Related Stories

No stories found.
logo
The Cue
www.thecue.in