കുഞ്ചാക്കോ,ജോജു ചിത്രവുമായി മാര്‍ട്ടിന്‍ പ്രക്കാട്ട്, ഷാഹി കബീര്‍ തിരക്കഥ,ഷൈജു ഖാലിദ് ക്യാമറ
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും നായക കഥാപാത്രങ്ങളാകും. നാല് വര്‍ഷത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമ 2020 ജനുവരിയില്‍ ചിത്രീകരണം തുടങ്ങും. അടുത്ത വിഷു റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന.
ജോസഫ് എന്ന ഹിറ്റ് ത്രില്ലര്‍ സിനിമയുടെ തിരക്കഥാകൃത്തായ ഷാഹി കബീര്‍ ആണ് തിരക്കഥ. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ബാനറായ മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സുമാണ് സിനിമ നിര്‍മ്മിക്കുന്നത്. 2020 വിഷു റിലീസാണ് ചിത്രം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സിനിമയുടെ കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നും നായിക പുതുമുഖമായിരിക്കുമെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് ദ ക്യുവിനോട് പറഞ്ഞു. മൂന്നാര്‍ ആണ് പ്രധാന ലൊക്കേഷന്‍. സിനിമയിലേക്ക് അഭിനേതാക്കളായി 22 മുതല്‍ 26 വയസ് വരെ പ്രായമുള്ള ഇരുനിറമുള്ള സ്ത്രീകളെയും അമ്പത് മുതല്‍ 65 വരെ പ്രായമുള്ള പുരുഷന്‍മാരെയും തേടുന്നുണ്ട്.
2010ല്‍ മമ്മൂട്ടിയെ നായകനാക്കി ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രവുമായാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാന രംഗത്ത് പ്രവേശിക്കുന്നത്. ഈ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന റോളില്‍ ജോജു ജോര്‍ജ്ജും ഉണ്ടായിരുന്നു. ചാര്‍ലി, ഉദാഹരണം സുജാതാ എന്നീ സിനിമകള്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജ്ജും ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ചാര്‍ലി കൂടാതെ എബിസിഡി എന്ന സിനിമയും മാര്‍ട്ടിന്റെ സംവിധാനത്തില്‍ പുറത്തുവന്നു.