വിവാഹം എന്നാല്‍ സ്ത്രീ പുരുഷനെ നേരെയാക്കലാണെന്ന് ഷാഹിദ് കപൂര്‍; യഥാര്‍ത്ഥ ജീവിതത്തില്‍ കബീര്‍ സിംഗ് ആകരുതെന്ന് സോഷ്യല്‍ മീഡിയ

വിവാഹം എന്നാല്‍ സ്ത്രീ പുരുഷനെ നേരെയാക്കലാണെന്ന് ഷാഹിദ് കപൂര്‍; യഥാര്‍ത്ഥ ജീവിതത്തില്‍ കബീര്‍ സിംഗ് ആകരുതെന്ന് സോഷ്യല്‍ മീഡിയ
Published on

വിവാഹം എന്നത് പുരുഷനെ നേരെയാക്കുന്ന പ്രക്രിയയാണെന്ന് നടന്‍ ഷാഹിദ് കപൂര്‍. 'ബ്ലഡി ഡാഡി' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി ഫിലിം കംമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ഷാഹിദ് കപൂറിന്റെ വിവാദ പ്രസ്താവന. ഷാഹിദിന്റെ പ്രസ്താവനയ്ക്കെതിരെ ട്വിറ്ററില്‍ വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. കബീര്‍ സിംഗ് 2 എന്നും, യഥാര്‍ത്ഥ ജീവിതത്തിലെ കബീര്‍ സിംഗ് എന്ന അര്‍ത്ഥം വരുന്ന കബീര്‍സിംഗ് ഇന്‍ ഐ.ആര്‍.എല്‍ എന്നീ ഹാഷ്ടാഗുകളാണ് ഷാഹിദിനെതിരെ പ്രചരിക്കുന്നത്.

തന്റെ ജീവിതത്തില്‍ നിന്നും താന്‍ മനസിലാക്കിയത് എന്ന തരത്തിലാണ് ഷാഹിദ് വിവാഹത്തെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നത്.

വിവാഹം എന്നത് കുഴഞ്ഞു മറിഞ്ഞ് കിടക്കുന്ന പുരുഷന്റെ ജീവിതത്തിലേക്ക് ഒരു സ്ത്രീ വന്ന് അയാളെ നേരെയാക്കന്നതുമാണ്. പിന്നീടുള്ള ജീവിതം ഈ നേരയാക്കപ്പെടുന്നതും, മര്യാദയുള്ള ഒരു മനുഷ്യനായി ജീവിക്കുന്നതുമാണ്. അതാണ് ജീവിതം.

ഷാഹിദ് കപൂര്‍

സന്ദീപ് റെഡ്ഡിയുടെ സംവിധാനത്തില്‍ 2019-ല്‍ പുറത്തിറങ്ങിയ 'കബീര്‍ സിംഗ്' എന്ന ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ഷാഹിദ് കപൂര്‍ ആണ്. ചിത്രം ടോക്സിക് മാസ്‌കുനിലിറ്റിയെ ആഘോഷിക്കുന്നതാണ് എന്നത് കൊണ്ട് വിവാദമായിരുന്നു. 2017-ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണ് കബീര്‍ സിംഗ്. ചിത്രം പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ചിത്രത്തെയും, അത് ആഘോഷിക്കുന്ന ടോക്സിസിറ്റിയേയും ന്യായീകരിച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നത്.

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത് ഷാഹിദ് കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ബ്ലഡി ഡാഡി'. ആദിത്യ ബസു തിരക്കഥ എഴുതിയ ചിത്രത്തില്‍ എയ്മി ഏയ്ല, ഡയാന പെന്റി, റോണിത് റോയ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in