ടിക്കറ്റിന്റെ 60 ശതമാനം, 4 ഷോ നിര്‍ബന്ധം; മരക്കാര്‍ ഉപാധികളോടെ

ടിക്കറ്റിന്റെ 60 ശതമാനം, 4 ഷോ നിര്‍ബന്ധം; മരക്കാര്‍ ഉപാധികളോടെ
Published on

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിന് ഉപാധികള്‍ മുന്നോട്ട് വെച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മിനിമം ഗ്യാരന്റി എന്ന ഉപാധിയാണ് ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ ഉടമകള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. സിനിമയുടെ റിലീസ് പ്രഖ്യാപന സമയത്ത് ഉപാധികള്‍ ഒന്നും തന്നെ ഇല്ലാതെയായിരിക്കും റിലീസ് എന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നത്.

ഡിസംബര്‍ രണ്ട് മുതല്‍ മരക്കാര്‍ ദിവസവും നാല് ഷോകള്‍ കളിക്കണം. ആദ്യവാരം സിനിമയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും രണ്ടാം വാരത്തില്‍ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാള്‍ പ്രദര്‍ശിപ്പിക്കുന്നുവോ അതിന്റെ 50 ശതമാനവും നല്‍കണം. എന്നിങ്ങനെയാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്ന ഉപാധികള്‍. അതോടൊപ്പം മിനിമം ഗ്യാരന്റിയും നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഫിയോക്ക് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം ഉപാധികള്‍ മുന്നോട്ട് വെക്കുകയാണെങ്കില്‍ തങ്ങളുടെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനാവില്ലെന്ന തീരുമാനത്തിലാണ് സംഘടന. സര്‍ക്കാരും ചേമ്പറും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മരക്കാര്‍ തിയേറ്റര്‍ റിലീസ് പ്രഖ്യാപനം നടന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in