'ലഹരി ഉപയോഗിക്കുമ്പോൾ നമ്മൾ പറയുന്നതൊന്നും അവർക്ക് ഓർമ കാണില്ല' ; സിനിമയിൽ നിരവധി പേര് ലഹരിക്ക് അടിമകളെന്ന് സാന്ദ്ര തോമസ്

'ലഹരി ഉപയോഗിക്കുമ്പോൾ നമ്മൾ പറയുന്നതൊന്നും അവർക്ക് ഓർമ കാണില്ല' ; സിനിമയിൽ നിരവധി പേര് ലഹരിക്ക് അടിമകളെന്ന് സാന്ദ്ര തോമസ്
Published on

സിനിമയിൽ ലഹരി ഒരു ഭീഷണി ആണെന്നും ഒന്നോ രണ്ടോ പേരല്ല ഒരുപാട് പേർ ഇതിന് അടിമകളാണെന്നും നിർമാതാവ് സാന്ദ്ര തോമസ്. ലഹരി ഉപഗോച്ചിട്ടാണ് നിൽകുന്നതെങ്കിൽ നമ്മൾ പറയുന്നതൊന്നും അവർക്ക് ഓർമ ഉണ്ടാകില്ല. പലതും നമ്മൾ പറയുമ്പോൾ തലയാട്ടി കേട്ടതിന് ശേഷം പിറ്റേന്ന് ചോദിക്കുമ്പോൾ ഓർമ കാണാറില്ല. കൂടാതെ നമ്മൾ പറയുന്ന കാര്യം അവർ കേട്ടു മനസ്സിലാക്കാനുള്ള താമസം ഒക്കെ ഇത് ഉപയോഗിക്കുന്നവർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണെന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു. വലിച്ചിട്ടാണ് നിൽക്കുന്നതെന്ന് അറിഞ്ഞാൽ അത് അനുസരിച്ചേ നമ്മൾ പിന്നെ ഡീൽ ചെയ്യൂ.ലൊക്കേഷനിൽ ലേറ്റ് ആയി വരുന്നതിനൊക്കെ ഇതാണ് കാരണമെന്നും സാന്ദ്ര തോമസ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നമ്മൾ എക്സ്സൈസിനോട് വിളിച്ച് പറഞ്ഞു അവർ വന്ന് ചെക്ക് ചെയ്ത് ആരെയെങ്കിലും പിടിക്കുകയാണെങ്കിൽ നഷ്ട്ടം നിർമാതാവിന് മാത്രമാണ്. അവർ ആർട്ടിസ്റ്റുകളെ പിടിച്ചുകൊണ്ട് പോകുകയാണെങ്കിൽ അന്നത്തെ ഷൂട്ട് മുടങ്ങും, ആർട്ടിസ്റ്റ് പോകും അപ്പോഴും നഷ്ട്ടം നിർമാതാവിനാണ്. എങ്കിലും നമുക്ക് ഒരു സിനിമയിൽ നമുക്ക് അബദ്ധം പറ്റിയാൽ അറിയാവുന്ന മറ്റ് നിർമാതാക്കളെ വിളിച്ചു പറയും അയാളെ സൂക്ഷിക്കണം എന്ന്.

സാന്ദ്ര തോമസ്

ഇപ്പൊ ഒരു സിനിമയിൽ ഒരു ആർട്ടിസ്റ്റിനെ കമ്മിറ്റ് ചെയ്യുന്നതിന് മുൻപ് അയാൾ ഇതിനു മുന്നേ അഭിനയിച്ച പടങ്ങളിലെ ആൾക്കാരോട് വിളിച്ചു ചോദിക്കും. പ്രശ്നക്കാരായ ആൾകാർ ആണെങ്കിൽ അവരെ ഒഴിവാക്കും. ആ കഥാപാത്രത്തിന് അവർ തന്നെ മതിയെന്ന് സംവിധായകൻ വാശി പിടിച്ചാലും അവരെ മാറ്റുമെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in