'ചിരി നിറച്ച് ആരോമലും അമ്പിളിയും'; 'മന്ദാകിനി' മൂന്നാം വാരത്തിലേക്ക്

'ചിരി നിറച്ച് ആരോമലും അമ്പിളിയും'; 'മന്ദാകിനി' മൂന്നാം വാരത്തിലേക്ക്
Published on

നവാഗതനായ വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മന്ദാകിനി തിയറ്ററുകളിൽ മൂന്നാം വാരം പിന്നിടുന്നു. . അനാർക്കലി മരിക്കാർ, അൽത്താഫ് സലിം ​ഗണപതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കോമഡി ഫാമിലി എന്റർടൈനർ ആയി എത്തിയ ചിത്രം തിയറ്ററുകളിലൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. കേരളത്തിൽ മൂന്നാം ആഴ്ചയിലും 100 ൽ അധികം തിയറ്ററുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. യുഎഇ , യുകെ, അയർലൻഡ് എന്നിവിടങ്ങളിൽ ചിത്രം രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു.

ചെറിയ കുട്ടികളിൽ തുടങ്ങി റിട്ടയേർഡ് ആയ ആളുകൾക്ക് വരെ കാണാൻ പറ്റുന്ന ഒരു ഫാമിലി സിനിമയാണ് മന്ദാകിനി എന്നും . ടീനേജ്, യൂത്ത് പ്രേക്ഷകരെ മാത്രമല്ല ജനറൽ ഓടിയൻസിന് കൂടി വേണ്ടിയുള്ള സിനിമയാണ് മന്ദാകിനി എന്നും മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അൽത്താഫ് പറഞ്ഞിരുന്നു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചെറിയ പ്ലോട്ടിനെ ഹ്യൂമറിന്റെ സഹായത്തോടെ നന്നായി പ്രെസെന്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ചിത്രം കണ്ട പ്രേക്ഷകർ സോഷ്യൽ മീഡിയകളിൽ കുറിച്ചത്. ചിത്രത്തിലെ ഹ്യൂമറിനെയും അൽത്താഫിന്റെയും അനാർകലിയുടേയും പ്രകടനത്തെയും പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്.

ഷിജു എം ഭാസ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ബിബിൻ അശോക് ആണ്. ഷിജു എം ഭാസ്കർ, ഷാലു എന്നിവർ ചേർന്നാണ് ചിത്രത്തിനായി കഥ ഒരുക്കിയിരിക്കുന്നത്. ഗണപതി,ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്,കുട്ടി അഖിൽ,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനിൽ,ബബിത ബഷീർ, പ്രതീഷ് ജേക്കബ്,അമ്പിളി സുനിൽ,അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in