മീ ടൂവിലൂടെ സംഭവിക്കുന്നത് നല്ല മാറ്റമെന്ന് മമ്മൂട്ടി, ഒരു വര്‍ഷം ഒന്നിലേറെ സിനിമ ചെയ്യാന്‍ കാരണമുണ്ട്

മീ ടൂവിലൂടെ സംഭവിക്കുന്നത് നല്ല മാറ്റമെന്ന് മമ്മൂട്ടി, ഒരു വര്‍ഷം ഒന്നിലേറെ സിനിമ ചെയ്യാന്‍ കാരണമുണ്ട്

Published on

മീ ടൂ വെളിപ്പെടുത്തല്‍ ബോളിവുഡിന് സമാനമായ പിന്തുണ ലഭിക്കാത്ത ചലച്ചിത്രമേഖലയാണ് മലയാളം. മീ ടൂ മുവ്‌മെന്റിന് പിന്തുണച്ചെത്തിയിരിക്കുകയാണ് മമ്മൂട്ടി. മാമാങ്കം ലോഞ്ചിനോട് അനുബന്ധിച്ച് സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മീ ടൂ അടക്കമുള്ള കാര്യങ്ങള്‍ സിനിമയില്‍ മാറ്റം കൊണ്ടുവരികയാണെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടത്. ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിരുന്നുവെന്ന് അറിയുന്നത് വളരെ വൈകിയാണ്. വൈകിയാണെങ്കിലും ഇത്തരം മുവ്‌മെന്റുകള്‍ നല്ല കാര്യമാണ് ചെയ്യുന്നതെന്നും മമ്മൂട്ടി.

ബോളിവുഡില്‍ സൂപ്പര്‍താരങ്ങള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യുമ്പോള്‍ മലയാളത്തില്‍ എന്തുകൊണ്ട് നാലും അഞ്ചും സിനിമകള്‍ ചെയ്യുന്നുവെന്ന ചോദ്യത്തിന് മമ്മൂട്ടി ഉത്തരം നല്‍കിയിട്ടുണ്ട്. മലയാളം മറ്റ് ചലച്ചിത്ര മേഖലയെ അപേക്ഷിച്ച് ചെറുതാണ്. ഇവിടെ സിനിമകള്‍ പരമാവധി അമ്പതോ അറുപതോ ദിവസങ്ങളആണ് എടുക്കുന്നത്. അപൂര്‍വം ചില സിനിമകള്‍ നൂറ് ദിവസം വരെ എടുക്കും. ഹിന്ദിയില്‍ ഇത് പോലെയല്ല. ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ ഇത്ര ദിവസം മാത്രമെടുക്കുമ്പോള്‍ വര്‍ഷത്തിലെ മറ്റ് ദിവസങ്ങള്‍ ഇവിടെയുള്ള ആക്ടേഴ്‌സ് മറ്റ് എന്ത് ചെയ്യാനാണ്. സിനിമ ചെയ്യുക എന്നല്ലാതെ. അമ്പരപ്പിക്കുന്നതും, ആകര്‍ഷിക്കുന്നതുമായ സിനിമ ചെയ്യുക എന്നതാണ്.

എണ്‍പത് ശതമാനം ചരിത്രത്തെ ആസ്പദമാക്കിയാണ് മാമാങ്കം എന്ന സിനിമയെന്നും മമ്മൂട്ടി. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി,തമിഴ്,തെലുങ്ക് പതിപ്പുകളിലാണ് ചിത്രമെത്തുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം.

വടക്കന്‍ വീരഗാഥ, പഴശിരാജ എന്നീ സിനിമകള്‍ക്ക് ശേഷം കളരി പശ്ചാത്തലമുള്ള സിനിമ ചെയ്യുന്നതിന്റെ ആഹ്ലാദവും മമ്മൂട്ടി പങ്കുവയ്ക്കുന്നു.

logo
The Cue
www.thecue.in