'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ചാലക്കുടിയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സിച്ച് ഓണ്‍ കര്‍മ്മവും ചാലക്കുടിയില്‍ നടന്നു. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്. ഏപ്രില്‍ മൂന്ന് മുതല്‍ മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്യും.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. സിനിമ നിര്‍മ്മിക്കാമെന്ന് മമ്മൂക്ക കഥ കേട്ട ശേഷം പറയുകയായിരുന്നുവെന്ന് സംവിധായകന്‍ നിസാം ബഷീര്‍ ദ ക്യുവിനോട് പറഞ്ഞു.
നിസാം ബഷീര്‍ പറഞ്ഞത്:
ലോക്ക്ഡൗണിന്റെ സമയത്താണ് മമ്മൂക്കയോട് ഞാന്‍ കഥ പറയുന്നത്. അപ്പോള്‍ തന്നെ മമ്മൂക്കയ്ക്ക് കഥ ഇഷ്ടപ്പെട്ടു. ആദ്യമെ മമ്മൂക്കയ്ക്ക് ഉണ്ടായിരുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തുടങ്ങാമെന്നാണ് തീരുമാനിച്ചിരുന്നത്. അത് അനുസരിച്ചാണ് മാര്‍ച്ച് 25ന് ഷൂട്ടിങ്ങ് തുടങ്ങുന്നത്.
സിനിമ നിര്‍മ്മിക്കാമെന്നത് മമ്മൂക്കയുടെ തന്നെ തീരുമാനമായിരുന്നു. ഞങ്ങള്‍ വേറെ നിര്‍മ്മാതാക്കളെ നോക്കിയിരുന്നു. മമ്മൂക്ക നിര്‍മ്മിക്കാമെന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. കഥ എഴുതുമ്പോള്‍ തന്നെ മമ്മൂക്കയ്ക്ക് വേണ്ടിയാണ് എന്ന് തീരുമാനിച്ചിരുന്നില്ല. സ്‌ക്രിപ്പ്റ്റ് പൂര്‍ണ്ണരൂപമായപ്പോള്‍ മമ്മൂക്കയോട് കഥ പറഞ്ഞ് നോക്കുകയായിരുന്നു. മമ്മൂക്കയെ ഇതുവരെ കാണാത്ത രീതിയിലുള്ള കഥാപാത്രമായാണ് ഞാന്‍ അത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍, റിയാസ് നര്‍മ്മകല, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.
എഡിറ്റിംഗ് - കിരണ്‍ ദാസ്, കലാസംവിധാനം - ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഔസേപ്പച്ചന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍ & എസ്.ജോര്‍ജ്, കോസ്റ്റ്യൂം - സമീറ സനീഷ്, പി.ആര്‍.ഒ - പി.ശിവപ്രസാദ്, സ്റ്റില്‍സ് - ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന അണിയറപ്രവര്‍ത്തകര്‍. കൊച്ചിയാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.