പേരിലും വരവിലും സസ്‌പെന്‍സ്, ആരാധകനില്‍ നിന്ന് 2020ലെ ആദ്യ മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റ്’ ഒരുക്കി ജോഫിന്‍

പേരിലും വരവിലും സസ്‌പെന്‍സ്, ആരാധകനില്‍ നിന്ന് 2020ലെ ആദ്യ മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റ്’ ഒരുക്കി ജോഫിന്‍

Published on

2019ല്‍ പ്രഖ്യാപിച്ച മമ്മൂട്ടിയുടെ പ്രൊജക്ടുകളില്‍ ബിഗ് ബിയുടെ രണ്ടാം വരവ് ബിലാല്‍, സിബിഐ സീരീസ് അഞ്ചാം ഭാഗം, സത്യന്‍ അന്തിക്കാട് ചിത്രം എന്നിവയായിരുന്നു 2020ല്‍ തുടങ്ങുമെന്നറിഞ്ഞിരുന്നത്. സര്‍പ്രൈസ് ആയാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമയുടെ പ്രഖ്യാപനമെത്തുന്നത്. 2020ലെ ആദ്യ മമ്മൂട്ടി ചിത്രം. ജനുവരി ഒന്നിന് ചിത്രീകരണമാരംഭിച്ച സിനിമയുടെ ഫസ്റ്റ് ലുക്ക് സര്‍പ്രൈസുകള്‍ക്കും സസ്‌പെന്‍സിനും വകയുണ്ടെന്ന് സൂചന നല്‍കുന്നതാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ദ പ്രീസ്റ്റ്.

പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ പള്ളിയുള്ള സെമിത്തേരിയില്‍ ഇരുന്ന് വായിക്കുന്ന പുരോഹിതന്റെ രൂപത്തിലാണ് മമ്മൂട്ടി. ഒറ്റക്കാഴ്ചയില്‍ വൈദികനാണെങ്കില്‍ തല മറച്ച് നീട്ടിയ താടിയുമായി ഇരിക്കുന്ന കഥാപാത്രത്തെക്കുറിച്ച് പോസ്റ്ററില്‍ കൂടുതല്‍ സൂചനകള്‍ ഇല്ല. ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയായിരിക്കും ദ പ്രീസ്റ്റ് എന്നാണ് സൂചന. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് നിര്‍മ്മാണം.

ജീവിതത്തിലെ സ്വപ്‌നസാക്ഷാല്‍ക്കര മുഹൂര്‍ത്തമാണ്. ഒരു ഫാന്‍ ബോയിയില്‍ നിന്ന് മമ്മൂട്ടി സിനിമയുടെ സംവിധായകനിലേക്കുളള മാറ്റം, ദ പ്രീസ്റ്റ് എന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ ഈ ഘട്ടത്തില്‍ പറയുന്നത് ഇത്രമാത്രം. മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ സിനിമയില്‍ എക്‌സൈറ്റഡ് ആണെന്ന് മഞ്ജു വാര്യര്‍. ഒരുമിച്ച് അഭിനയിക്കണമെന്ന ആഗ്രഹം സഫലമാക്കാന്‍ അവസരമൊരുക്കിയതിന് മമ്മൂട്ടിക്കും മഞ്ജു നന്ദി പറയുന്നു.

പേരിലും വരവിലും സസ്‌പെന്‍സ്, ആരാധകനില്‍ നിന്ന് 2020ലെ ആദ്യ മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റ്’ ഒരുക്കി ജോഫിന്‍
2020ലെ മമ്മൂട്ടിയുടെ ആദ്യ റിലീസ് ; ഷൈലോക്ക് 23ന്
പേരിലും വരവിലും സസ്‌പെന്‍സ്, ആരാധകനില്‍ നിന്ന് 2020ലെ ആദ്യ മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റ്’ ഒരുക്കി ജോഫിന്‍
പുതുവര്‍ഷത്തുടക്കത്തില്‍ നവാഗതനായ ജോഫിനൊപ്പം മമ്മൂട്ടി, പ്രധാന റോളില്‍ മഞ്ജുവാര്യരും

നിഖില വിമലും,സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക നിര്‍ണായക റോളിലുണ്ട്. ജോഫിന്റെ കഥയ്ക്ക് ദീപു പ്രദീപും, ശ്യാം മേനോനുമാണ് തിരക്കഥ . ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍,നസീര്‍ സംക്രാന്തി, മധുപാല്‍,ടോണി, സിന്ധു വര്‍മ്മ, അമേയ( കരിക്ക് )തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

2019ല്‍ അനൗണ്‍സ് ചെയ്ത പ്രധാന സിനിമകളില്‍ പലതും ത്രില്ലറുകളായിരുന്നു. ഫഹദ് ഫാസില്‍ നായകനായ തങ്കം, തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാം പാതിര, ടൊവിനോ തോമസ് നായകനായ ഫൊറന്‍സിക്, മാര്‍ട്ടിന്‍ പ്രക്കാട്ട് കുഞ്ചാക്കോ ബോബന്‍ ചിത്രം, രാജീവ് രവി-ആസിഫലി ചിത്രം എന്നിവ. അഞ്ചാം പാതിരയുടെ വിജയം ത്രില്ലര്‍ ശ്രേണിയില്‍ ഉള്ള വരാനിരിക്കുന്ന സിനിമകള്‍ക്കും ഊര്‍ജ്ജമേകും.

പേരിലും വരവിലും സസ്‌പെന്‍സ്, ആരാധകനില്‍ നിന്ന് 2020ലെ ആദ്യ മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റ്’ ഒരുക്കി ജോഫിന്‍
‘ബാസ്‌കറ്റ് കില്ലിങ്ങാണ് സസ്‌പെന്‍സ്,  തിരക്കഥ പൂര്‍ത്തിയാക്കാനെടുത്തത് നാല് വര്‍ഷം’; സിബിഐ അഞ്ചാം ഭാഗത്തെക്കുറിച്ച് എസ്എന്‍ സ്വാമി  

അഖില്‍ ജോര്‍ജ്ജ് ആണ് ക്യാമറ. രാഹുല്‍ രാജ് സംഗീതവും പശ്ചാത്തല സംഗീതവും. ഹരിനാരായണന്‍ ഗാനരചന, ജയദേവന്‍ സൗണ്ട് ഡിസൈന്‍. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ്. സുജിത് രാഘവ് ആര്‍ട്ട്, ജോര്‍ജജ് സെബാസ്റ്റിയനും അമല്‍ ചന്ദ്രനും മേക്കപ്പ്. പ്രവീണ്‍ വര്‍മ്മ കോസ്റ്റിയൂംസ്. സിനറ്റ് സേവ്യര്‍ സ്റ്റില്‍സ്.

logo
The Cue
www.thecue.in