ഫാന്‍ തിയറികള്‍ അവിടെ നിക്കട്ടെ, ഏഴാം നാള്‍ 'റോഷാക്കെ'ത്തും; മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.

ഫാന്‍ തിയറികള്‍ അവിടെ നിക്കട്ടെ, ഏഴാം നാള്‍ 'റോഷാക്കെ'ത്തും; മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.
Published on

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും. ഷറഫൂദ്ദീന്‍, ഗ്രേസ് ആന്റണി, കോട്ടയം നസീര്‍, ജഗദീഷ് , സഞ്ജു ശിവറാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും പോസ്റ്ററുകളുമെല്ലാം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

പേര് പോലെ തന്നെ ഒരു സൈക്കോളജിക്കല്‍ ത്രില്ലറായിരിക്കും ചിത്രമെന്നായിരുന്നു ട്രെയ്‌ലര്‍ നല്‍കിയ സൂചന.ഒരു വിദൂര ഗ്രാമത്തില്‍ താമസിക്കാന്‍ വരുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയുടെ ചുരുളഴിക്കാന്‍ ഉള്ള ശ്രമമാണ് ട്രെയ്‌ലറില്‍ സൂചിപ്പിക്കുന്നത്. ആര്‍ക്കും പിടികൊടുക്കാത്ത തരത്തിലായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തെ ട്രെയ്ലറില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തു വന്ന സമയം മൂതല്‍ തന്നെ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് പലതരം നിഗമനങ്ങളും ചര്‍ച്ചകളുമുണ്ടായിരുന്നു. റോഷാക്ക് എന്ന ശാസ്ത്രഞ്ജനെക്കുറിച്ചും റോഷാക്ക് ടെസ്റ്റിനെക്കുറിച്ചുമായിരുന്നു പ്രധാന ചര്‍ച്ചകള്‍. എന്നാല്‍ ട്രെയ്ലറിലെ മമ്മൂട്ടി ക്യാരക്ടര്‍ ഇതിലേത് തരത്തിലാണ് സിനിമയില്‍ ബന്ധപ്പെടുക എന്ന് വ്യക്തമല്ല. ട്രെയ്ലറിലെ വൈറ്റ് റൂം ടോര്‍ച്ചര്‍ ഷോട്ടാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചര്‍ച്ചയാകുന്നത്. ഹോളിവുഡ് സൈക്കോളജിക്കല്‍ ത്രില്ലറുകളില്‍ കണ്ടിട്ടുള്ള തരത്തിലുള്ള വൈറ്റ് റൂം ഷോട്ട് കണ്ട് എന്താണ് വൈറ്റ് റൂം ടോര്‍ച്ചറെന്ന് അന്വേഷിക്കുന്നവരും കുറവല്ല.

മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റോഷാക്ക്. സമീര്‍ അബ്ദൂള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ കിരണ്‍ ദാസ് ആണ് എഡിറ്റര്‍, മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനം. നിക്സണ്‍ ജോര്‍ജാണ് ശബ്ദസംവിധാനം. ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍. ദുല്‍ഖര്‍ സല്‍മാന്റെ വിതരണ കമ്പനിയായ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in