തമിഴ്‌നാട്, ആന്ധ്ര, ഇനി കേരളത്തില്‍, മൂന്ന് ഭാഷകളിലായി മൂന്ന് മുഖ്യമന്ത്രിമാരെ അവതരിപ്പിച്ച് മമ്മൂട്ടി

തമിഴ്‌നാട്, ആന്ധ്ര, ഇനി കേരളത്തില്‍, മൂന്ന് ഭാഷകളിലായി മൂന്ന് മുഖ്യമന്ത്രിമാരെ അവതരിപ്പിച്ച് മമ്മൂട്ടി

Published on

മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായി സ്‌ക്രീനിലെത്തിയ നടനെന്ന നേട്ടത്തിനൊപ്പമാണ് മമ്മൂട്ടിയുടെ വണ്‍ എത്തുന്നത്. മക്കള്‍ ആട്ചിയില്‍ തമിഴ് നാട് മുഖ്യമന്ത്രിയായി അഭിനയിച്ച മമ്മൂട്ടി 2019ല്‍ ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി യാത്ര എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ച മമ്മൂട്ടി വര്‍ഷാന്ത്യത്തിലെത്തുമ്പോള്‍ കേരളാ മുഖ്യമന്ത്രിയുടെ റോളിലാണ്. കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷ് വിശ്വനാഥിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറാണ്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ.

ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ നിര്‍മിക്കുന്ന ചിത്രവുമാണ് വണ്‍. മലയാളത്തിലെ സ്പൂഫ് ചിത്രമെന്ന നിലയില്‍ കയ്യടി നേടിയ ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയുമാണ് വണ്‍. ഉയരെ എന്ന വിജയ ചിത്രത്തിന് ശേഷം ബോബി സഞ്ജയ് കൂട്ടുകെട്ടിലെത്തുന്ന സിനിമ.

തമിഴ്‌നാട്, ആന്ധ്ര, ഇനി കേരളത്തില്‍, മൂന്ന് ഭാഷകളിലായി മൂന്ന് മുഖ്യമന്ത്രിമാരെ അവതരിപ്പിച്ച് മമ്മൂട്ടി
‘മുഖ്യമന്ത്രിയാകാന്‍’ മുഖ്യമന്ത്രിയെ കണ്ട് മമ്മൂട്ടി

മമ്മൂട്ടിക്കൊപ്പം ജോജു ജോര്‍ജ്, നിമിഷ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി , സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ ഒരു താര നിര തന്നെ ഈ സിനിമയിലുണ്ട്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഗോപി സുന്ദറാണ്. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ്. ഭൂപന്‍ താച്ചോയും ശങ്കര്‍ രാജ് ആറുമാണ് സഹ നിര്‍മ്മാണം.

എഡിറ്റര്‍ നിഷാദ് യൂസഫും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരും ആണ്. സാജന്‍ ആര്‍ ശാരദ മുഖ്യ സഹസംവിധായകന്‍. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഷൂട്ടിംഗ്. 2020ല്‍ ആണ് റിലീസ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in