സെന്‍സറിങ്ങ് കടന്ന് ‘മമ്മാലി എന്ന ഇന്ത്യക്കാരന്‍’; റിലീസ് ആഗസ്റ്റ് 2ന്
അരുണ്‍ എന്‍ ശിവന്‍ സംവിധാനം ചെയ്യുന്ന 'മമ്മാലി എന്ന ഇന്ത്യക്കാരന്‍' ആഗസ്റ്റ് 2ന് റിലീസ് ചെയ്യും. ഇസ്ലാമോഫോബിയ പ്രമേയമായെത്തുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് നാടക പ്രവര്‍ത്തകനായ റഫീഖ് മംഗലശ്ശേരിയാണ്.
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിനു ശേഷം കൊല്ലപ്പെടുന്ന അന്‍വര്‍ എന്ന യുവാവിന്റെ മാതാപിതാക്കളായ മമ്മാലിയും ശരീഫയും പിന്നീട് നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. ഹിന്ദുത്വഫാസിസം, പശുഭീകരത, ട്രാന്‍സ്‌ജെന്‍ഡറുകള്‍ അനുഭവിക്കുന്ന സാമൂഹിക ബഹിഷ്‌കരണം, തുടങ്ങിയയവയെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നു.
പതിനഞ്ചോളം മ്യൂട്ട് കളും ഒരു സീനിന്റെ പകുതിയോളം ഒഴിവാക്കുകയും ചെയ്തതിന് ശേഷമാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സിനിമയുടെ നിര്‍മാതാവായ കാര്‍ത്തിക് കെ നഗരം തന്നെയാണ് മുഖ്യകഥാപാത്രമായ മമ്മാലിയെ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, പ്രകാശ് ബാരെ, രാജേഷ് ശര്‍മ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
അഷ്‌റഫ് പാലാഴി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് മനു ആണ്. ഗാനരചന അന്‍വര്‍ അലി.സംഗീത സംവിധാനം ഷമേജ് ശ്രീധര്‍.