മലയാള സിനിമയിലെ സുപരിചിത വ്യക്തിത്വം; ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു

മലയാള സിനിമയിലെ സുപരിചിത വ്യക്തിത്വം; ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു
Published on

ലെയ്സണ്‍ ഓഫീസറെന്ന നിലയില്‍ മലയാള സിനിമയില്‍ പ്രശസ്തനായിരുന്ന കാര്‍ത്തിക് ചെന്നൈ അന്തരിച്ചു. ഹൃദയ സ്തംഭനമാണ് മരണ കാരണം.

കാര്‍ത്തിക്കിന്റെ വിയോഗത്തില്‍ അനുസ്മരിച്ചുകൊണ്ട് ഫെഫ്ക യുടെ ഒദ്ധ്യോഗിക പേജില്‍ സഹപ്രവര്‍ത്തകര്‍ കുറിച്ചത്‌;

'ചെന്നൈയില്‍ നടക്കുന്ന മലയാള സിനിമകളുടെ നിയന്ത്രണ കാര്യദര്‍ശികളില്‍ പ്രധാനിയായിരുന്ന കാര്‍ത്തിക് ചെന്നൈ കര്‍മ്മ മേഖലയിലെ മികവുകൊണ്ടും ഹൃദ്യമായ പെരുമാറ്റ രീതികള്‍ കൊണ്ടും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ വളരെയേറെ പ്രിയങ്കരനായിരുന്നു'

ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ അംഗം കൂടിയാണ് കാര്‍ത്തിക് ചെന്നൈ.

ചലച്ചിത്ര രംഗത്ത് ഡ്രൈവറായി പ്രവര്‍ത്തിച്ചു തുടങ്ങിയ കാര്‍ത്തിക് 'ഒന്നാമന്‍' എന്ന ചിത്രത്തിലൂടെയാണ് ലെയ്സണ്‍ ഓഫീസറായി പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ 'മലൈക്കൊട്ടൈ വാലിബനാണ്' അവസാന ചിത്രം.

ചെന്നൈയില്‍ നടക്കുന്ന മലയാള സിനിമ പ്രവര്‍ത്തനങ്ങളില്‍ പ്രധാനിയായ കാര്‍ത്തിക്കിന്റെ നിര്യാണത്തില്‍ ചലച്ചിത്ര മേഖലയിലെ നിരവധിപേര്‍ അനുശോചനം അറിയിച്ചു. സംസ്‌കാരം നാളെ രാവിലെ 11 മണിയ്ക്ക് ചെന്നൈയില്‍ വെച്ച് നടക്കും.

Related Stories

No stories found.
logo
The Cue
www.thecue.in