'മലൈക്കോട്ടൈ വാലിബൻ എല്ലാ കളക്ഷൻ റെക്കോർഡും ഭേദിക്കും' : സുരേഷ് ഷേണായ്

'മലൈക്കോട്ടൈ വാലിബൻ എല്ലാ കളക്ഷൻ റെക്കോർഡും ഭേദിക്കും' : സുരേഷ് ഷേണായ്
Published on

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബൻ എല്ലാ കലക്ഷൻ റെക്കോർഡുകളും ഭേദിക്കുമെന്ന് കരുതുന്ന സിനിമയാണെന്ന് തിയറ്ററുടമയും ഫിയോക് പ്രതിനിധിയുമായ സുരേഷ് ഷേണായ്.

മോഹൻലാലിനൊപ്പം സംവിധായകൻ ലിജോക്കും ഒരു വലിയ ഫാൻ ഫോള്ളോയിങ് ഉണ്ട്. ആദ്യമായിട്ടായിരിക്കും ലിജോ ഒരു മുഴുനീള മാസ്സ് എന്റെർറ്റൈനെർ എടുക്കുന്നത്. അല്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഒരു പ്രേത്യേക ഴോണറിൽ പെടുന്നവയായായിരിക്കും ഇതെല്ലാം കൊണ്ട് പ്രതീക്ഷകൾ വലുതാണെന്നും സുരേഷ് ഷേണായ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ലിജോ ജോസിന്റെ സിനിമകളിൽ അങ്കമാലി ഡയറീസ് മാത്രമാകും പക്കാ കൊമേർഷ്യൽ സിനിമയെന്ന് വിശേഷിപ്പിക്കാൻ പറ്റുന്നതെന്നും സുരേഷ് ഷേണായ് കൂട്ടിച്ചേർത്തു. 'മലൈക്കോട്ടൈ വാലിബൻ' ഒരു കംപ്ലീറ്റ് ആക്ഷൻ സിനിമയാണെന്നും 2023 അവസാനത്തോടെ മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ആണ് പ്ലാൻ എന്നും ചിത്രത്തിന്റെ നിർമാതാവ് ഷിബു ബേബി ജോൺ ക്യു സ്റ്റുഡിയോയോട് മുൻപ് പറഞ്ഞിരുന്നു.

രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. മധു നീലകണ്ഠനാണ് ക്യാമറ. തിരക്കഥ എഴുതുന്നത് പി എസ് റഫീഖാണ്. ലിജോയുടേതാണ് കഥ. ആമേന് ശേഷം റഫീഖിന്റെ തിരക്കഥയിൽ ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് മലൈക്കോട്ടൈ വാലിബൻ. ജോൺ മേരി ക്രിയേറ്റിവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്‌സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി,ഡാനിഷ് സെയ്ത്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in