'ശരിക്കും ത്രില്ലടിപ്പിച്ച പടം'; കിഷ്‌കിന്ധാ കാണ്ഡത്തെ പ്രശംസിച്ച് മേജർ രവി

'ശരിക്കും ത്രില്ലടിപ്പിച്ച പടം'; കിഷ്‌കിന്ധാ കാണ്ഡത്തെ പ്രശംസിച്ച് മേജർ രവി
Published on

കിഷ്‌കിന്ധാ കാണ്ഡം സിനിമയെ പ്രശംസിച്ച് സംവിധായകൻ മേജർ രവി. ശരിക്കും ത്രില്ലടിപ്പിച്ച സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം എന്നും ആ സിനിമയിൽ ഒരു ഭാ​ഗം അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സിനിമ മുഴുവനായി കണ്ടപ്പോഴാണ് അതിന്റെ തീവ്രത തനിക്ക് മനസ്സിലായത് എന്നും മേജർ രവി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. സെപ്തംബർ 12 ന് തിയറ്ററിലെത്തിയ ചിത്രം ആദ്യ വാരത്തോട് അടുക്കുമ്പോൾ 6.94 കോടി രൂപയാണ് ഇതുവരെ തിയറ്ററിൽ നിന്ന് നേടിയിരിക്കുന്നത്.

മേജർ രവിയുടെ പോസ്റ്റ്:

ഓണാഘോഷം കഴിഞ്ഞിട്ടില്ല. ഞാൻ കിഷ്‌കിന്ധാ കാണ്ഡം സിനിമ കണ്ടു. ശരിക്കും ത്രിൽ അടിപ്പിച്ച ഒരു പടം. ഞാൻ അഭിനയിച്ചെങ്കിലും പടം കണ്ടപ്പോഴാണ് അതിന്റെ ഒരു ഇന്റെൻസിറ്റി മനസിലായത്. സൂപ്പർ ആക്ടിങ് ബൈ കുട്ടേട്ടൺ, ആസിഫ് ,അപർണ ആൻഡ് എല്ലാരും തകർത്തു. എൻജോയ് ഓണം വിത്ത് കിഷ്‌കിന്ധാ കാണ്ഡം ഫിലിം ബൈ എ സൂപ്പർ ഡയറക്ടർ ദിൻജിത് ആൻഡ് ടീം. സൂപ്പർ മക്കളെ. പൊളിച്ചു. ലവ് യു ഓൾ ആൻഡ് കൺ​ഗ്രാജുലേഷൻസ്. ​ഗോഡ് ബ്ലെസ്.

ആസിഫ് അലിയെക്കൂടാതെ അപർണ്ണ ബാലമുരളി , വിജയരാഘവൻ, ജഗദീഷ്, അശോകന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്ര​ധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടെയിൽ ഓഫ് ത്രീ വൈസ് മങ്കീസ് എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദില്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് 'കിഷ്‌ക്കിന്ധാ കാണ്ഡം'. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ്. നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, മേജര്‍ രവി, വൈഷ്ണുവിരാജ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സംഗീതം - മുജീബ് മജീദ്, എഡിറ്റിംഗ്- സൂരജ് ഈ എസ്. എ

Related Stories

No stories found.
logo
The Cue
www.thecue.in