'പൊന്നിയുടെ കരച്ചിലാണ് സിനിമയുടെ ഫോഴ്സ്, 'മലയൻകുഞ്ഞ്' നീതി പുലർത്തുന്ന ടൈറ്റിൽ'; മഹേഷ് നാരായണൻ

'പൊന്നിയുടെ കരച്ചിലാണ് സിനിമയുടെ ഫോഴ്സ്, 'മലയൻകുഞ്ഞ്' നീതി പുലർത്തുന്ന ടൈറ്റിൽ'; മഹേഷ് നാരായണൻ
Published on

പൊന്നി എന്ന കുഞ്ഞിന്റെ കരച്ചിലാണ് 'മലയൻകുഞ്ഞിന്റെ' ഫോഴ്സ് എന്ന് സംവിധായകൻ മഹേഷ് നാരായണൻ. ഒരു കുഞ്ഞിന്റെ ജനനം മുതൽ 28 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന കഥയാണ് 'മലയൻകുഞ്ഞ്' എന്ന് ദ ക്യു അഭിമുഖത്തിൽ മഹേഷ് നാരായണൻ പറഞ്ഞു. ഒരു കുഞ്ഞിന്റെ ജനനം പ്രധാന കഥാപാത്രത്തിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളിലൂടെയും, ആ നാട്ടിൽ നടക്കുന്ന പ്രശ്ങ്ങളിലൂടെയുമാണ് കഥ പറയുന്നതെന്നും മഹേഷ് നാരായണൻ കൂട്ടി ചേർത്തു.

സിനിമയുടെ നിർമ്മാതാവായ സംവിധായകൻ ഫാസിലിന് 'മലയൻകുഞ്ഞ്' എന്ന ടൈറ്റിൽ തുടക്കം മുതലേ ഇഷ്ടപ്പെട്ടിരുന്നുവെന്നും, ഇതേ ടൈറ്റിലിൽ തന്നെ മുന്നോട്ട് പോകാമെന്ന് പറഞ്ഞതും ഫാസിലാണെന്ന് മഹേഷ് നാരായണൻ അഭിമുഖത്തിൽ പറഞ്ഞു. സിനിമ കണ്ടു കഴിഞ്ഞാൽ മാത്രമേ ടൈറ്റിലിന്റെ പ്രസക്തി മനസിലാക്കാൻ കഴിയുകയുള്ളു എന്നും മഹേഷ് നാരായണൻ പറഞ്ഞു.

മഹേഷ് നാരായണൻ പറഞ്ഞത്

'മലയൻകുഞ്ഞ്' എന്ന പേര് വേണോയെന്ന് ഒരുപാട് തവണ ആലോച്ചിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നൊക്കെ ചിന്തിച്ചിരുന്നു. ഫാസിൽ സാറിന് ഈ ടൈറ്റിൽ ഒരുപാട് ഇഷ്ടപ്പെട്ടു. 'മലയൻകുഞ്ഞ്' എന്ന പേരിൽ തന്നെ മുന്നോട്ട് പോകാമെന്ന് സർ പറഞ്ഞിരുന്നു. സിനിമ കണ്ടു കഴിയുമ്പോഴാണ് ഈ ടൈറ്റിലിന്റെ ഒരു പ്രസക്തി വരുന്നത്.

ഒരു കുഞ്ഞാണ്, ഒരു കുഞ്ഞിന്റെ കരച്ചിലാണ് ഈ സിനിമയുടെ ഫോഴ്സ്. പൊന്നി എന്ന കുഞ്ഞിന്റെ ജനനം തൊട്ട്, 28 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന കഥയാണ് 'മലയൻകുഞ്ഞ്'. ആ കുഞ്ഞ് അനിക്കുട്ടനിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും, ആ നാട്ടിൽ നടക്കുന്ന പ്രശ്നങ്ങളുമൊക്കെയാണ് സിനിമയുടെ പ്രധാന വിഷയമായി വരുന്നത്. അതുകൊണ്ട് തന്നെ 'മലയൻകുഞ്ഞ്' എന്ന ടൈറ്റിൽ സിനിമയോട് നീതിപുലർത്തുമെന്ന് എനിക്ക് തോന്നി.

Related Stories

No stories found.
logo
The Cue
www.thecue.in