സെക്കന്റ്‌ ഷോ നടത്തിയാൽ കോവിഡ് രൂക്ഷമാകുമോ? ഉത്രാളികാവ് പൂരത്തിന് സാമൂഹിക അകലം വേണ്ടേയെന്ന് നിർമ്മാതാവ് മഹാ സുബൈർ

സെക്കന്റ്‌ ഷോ നടത്തിയാൽ കോവിഡ് രൂക്ഷമാകുമോ? ഉത്രാളികാവ് പൂരത്തിന് സാമൂഹിക അകലം വേണ്ടേയെന്ന് നിർമ്മാതാവ് മഹാ സുബൈർ
Published on

സിനിമ തീയറ്ററുകയിൽ സെക്കൻഡ് ഷോ അനുവദിക്കാത്ത സർക്കാർ നടപടിയെ വിമർശിച്ച് നിർമാതാവ് മഹാ സുബൈർ. തൃശൂർ വടക്കാഞ്ചേരിയിലെ ഉത്രാളിക്കാവ് ക്ഷേത്രത്തിലെ ഉത്രാളികാവ് പൂരത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സുബൈർ തൻറെ പ്രതിഷേധം അറിയിച്ചത്. ഇന്നലെ നടന്ന ഉത്രാളികാവ് പൂരത്തിൽ സർക്കാർ പ്രോട്ടോകോൾ പ്രകാരം സാമൂഹിക അകലം പോലും ഉണ്ടായിരുന്നില്ലെന്നും ചിലപ്പോൾ പൂരം നടത്താനായി സർക്കാർ അനുവാദം നൽകിയിരിക്കാമെന്നും വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പിൽ അദ്ദേഹം പറയുന്നു. സിനിമ തീയേറ്ററിൽ ഒരു സീറ്റ്‌ അകലത്തിൽ സെക്കന്റ്‌ ഷോ നടത്തിയാൽ കോവിഡ് രൂക്ഷമാകുമോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. അതെ സമയം സിനിമ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഫിലിം ചേംബർ ഇന്ന് പതിനൊന്ന് മണിക്ക് യോഗം വിളിച്ചിട്ടുണ്ട്.

ഇത് ഇന്നത്തെ ഉത്രാളികാവ് പൂരം. സർക്കാർ പ്രോട്ടോകോൾ പ്രകാരം സാമൂഹിക അകലം പോലും ഇല്ലാത്ത ഉത്സവമാണിത് (അനുവാദം ഉണ്ടായിരിക്കാം?....) സിനിമ തീയേറ്ററിൽ ഒരു സീറ്റ്‌ അകലത്തിൽ സെക്കന്റ്‌ ഷോ നടത്തിയാൽ kovid രൂക്ഷമാകുമോ??..

മഹാ സുബൈർ

തീയറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. ഈ ആവശ്യം ചൂണ്ടിക്കാട്ടി തീയറ്ററുകൾക്കു പലതവണ കത്തയച്ചിട്ടുമുണ്ട്. എന്നാൽ ഇതുവരെ തീരുമാനം ഒന്നും ഉണ്ടായിട്ടില്ല. കോവിഡ് പ്രോട്ടോകോളിന്റെ പേരിൽ സർക്കാർ സിനിമയോട് മാത്രം പ്രത്യേക നയം സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം. നിലവിൽ ഒരു തരത്തിലും തീയറ്റർ ലാഭകരമായി മുന്നോട്ടു പോകാൻ പറ്റാത്ത സാഹചര്യമാണെന്നാണ് തീയറ്റർ ഉടമകൾ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in