'കേസിനെപ്പറ്റിയല്ല, നമ്പി നാരായണനെ പോലെ ഒരു ജീനിയസിനെ പറ്റിയുള്ള കഥയായിരിക്കണം എന്ന് തീരുമാനിച്ചിരുന്നിരുന്നു' ; ആർ മാധവൻ

'കേസിനെപ്പറ്റിയല്ല, നമ്പി നാരായണനെ പോലെ ഒരു ജീനിയസിനെ പറ്റിയുള്ള കഥയായിരിക്കണം എന്ന് തീരുമാനിച്ചിരുന്നിരുന്നു' ; ആർ മാധവൻ
Published on

ആദ്യമായി നമ്പി നാരായണൻ സാറിനെ കാണുമ്പോൾ തന്റെ സിനിമകൾ അദ്ദേഹം കണ്ടിട്ടുണ്ട്, നന്നായി അഭിനയിക്കുണ്ട് എന്ന് പറഞ്ഞു. പക്ഷെ അദ്ദേഹത്തിന് എന്റെ മേൽ ഒരു സംശയമുണ്ടായിരുന്നു. ഇവൻ ഒരു നടൻ ആണ് ഇവന് എന്റെ കേസിനെപ്പറ്റി എന്ത് മനസ്സിലാകും എന്നൊക്കെ അദ്ദേഹത്തിന്റെ മനസ്സിൽ സംശയം ഉള്ളതായി തനിക്ക് തോന്നിയെന്ന് നടൻ മാധവൻ. നമ്പി സാറിനെ കാണാൻ പോയപ്പോൾ വക്കീലും സാറുമുൾപ്പടെ എല്ലാവരും കേസിനെ പറ്റി മാത്രമാണ് സംസാരിച്ചു കൊണ്ടിരുന്നത്. എന്നാൽ തനിക്കതിൽ എന്തോ മിസ്സിങ് തോന്നി. ആറ് മാസം ഒരു സ്ക്രിപ്റ്റ് എഴുതി ബോംബയിൽ സാറിനെ കണ്ടപ്പോൾ സംസാരിക്കുന്നതിന്റെ ഇടയിൽ വികാസ് എൻജിൻ നിർമിച്ചതിനെപ്പറ്റി അദ്ദേഹം തന്നോട് പറഞ്ഞു. അങ്ങനെ വീണ്ടും അദ്ദേഹത്തോട് ചോദിച്ചപ്പോഴാണ് പ്രിൻസ്ടൺ, സ്കോട്ട്ലൻഡ് തുടങ്ങിയടത്തെ അച്ചീവ്‌മെൻറ്റുകളെക്കുറിച്ച് താൻ അറിയുന്നത്. അപ്പോഴാണ് ഈ സിനിമ കേസിനെപ്പറ്റിയല്ല നമ്പി നാരായണനെ പോലെ ഒരു ജീനിയസ്, രാജ്യസ്നേഹി പറ്റിയുള്ള കഥയായിരിക്കണം എന്ന് തീരുമാനിക്കുന്നതെന്ന് മാധവൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മാധവൻ പറഞ്ഞത് :

ആദ്യമായി നമ്പി നാരായണൻ സാറിനെ കാണുമ്പോൾ എന്റെ സിനിമകൾ കണ്ടിട്ടുണ്ട്, നന്നായി അഭിനയിക്കുണ്ട് എന്ന് പറഞ്ഞു. പക്ഷെ അദ്ദേഹത്തിന് എന്റെ മേൽ ഒരു സംശയമുണ്ടായിരുന്നു. ഇവൻ ഒരു നടൻ ആണ് ഇവന് എന്റെ കേസിനെപ്പറ്റി എന്ത് മനസ്സിലാകും എന്നൊക്കെ അദ്ദേഹത്തിന്റെ മനസ്സിൽ സംശയം ഉള്ളതായി എനിക്ക് തോന്നി. നമ്പി സാറിനെ കാണാൻ പോയ സമയത്ത് എല്ലാവരും കേസിനെ പറ്റിയാണ് സംസാരിച്ചു കൊണ്ടിരുന്നത്. എന്നാൽ എനിക്കതിൽ എന്തോ മിസ്സിങ് തോന്നി. അദ്ദേഹം എന്നെ കണ്ടിട്ട് രാത്രി 10.30,11 മണിക്ക് തിരികെ പോയത് ഒരു സ്കൂട്ടറിൽ ആയിരുന്നു. അതിന്റെ ലൈറ്റ് ഒന്നും ശരിക്കും വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. അത് കണ്ടിട്ട് നമ്പി നാരായണൻ പോലെയൊരു സയന്റിസ്റ്റിന്റെ അവസ്ഥ ഒരു പുറം രാജ്യത്തെ ഒരു സയന്റിസ്റ്റിന് ആയിരുന്നെങ്കിൽ അവരെ നാഷണൽ അസ്സെറ്റ് എന്ന് വിളിച്ചേനെ എന്ന് തോന്നി. ആ ഷോട്ട് അതേപോലെ ഞാൻ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് മാസം ഒരു സ്ക്രിപ്റ്റ് എഴുതി ബോംബയിൽ സാറിനെ കണ്ടപ്പോൾ സംസാരിക്കുന്നതിന്റെ ഇടയിൽ വികാസ് എൻജിൻ നിർമിച്ചതിനെപ്പറ്റി അദ്ദേഹം എന്നോട് പറഞ്ഞു. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞ കഥ കേട്ടാണ് ഞാൻ അത്ഭുതപ്പെട്ടുപോയത്. അങ്ങനെ വീണ്ടും അദ്ദേഹത്തോട് ചോദിച്ചപ്പോഴാണ് പ്രിൻസ്ടൺ, സ്കോട്ട്ലൻഡ് തുടങ്ങിയടത്തെ അച്ചീവ്‌മെൻറ്റുകളെക്കുറിച്ച് ഞാൻ അറിയുന്നത്. അപ്പോഴാണ് ഞാൻ തീരുമാനിക്കുന്നത് ഈ സിനിമ കേസിനെപ്പറ്റിയല്ല നമ്പി നാരായണനെ പോലെ ഒരു ജീനിയസ്, രാജ്യസ്നേഹി പറ്റിയുള്ള കഥയായിരിക്കണം. അതുപോലെ നമ്മുടെ രാജ്യം ഇതുപോലുള്ള വ്യക്തികളെ തിരിച്ചറിയാത്തതും ബഹുമാനിക്കതും എത്ര വലിയ തെറ്റാണ് ചെയ്തത് എന്ന രീതിയിൽ കഥ ആരംഭിച്ചത്. അപ്പോഴാണ് നമ്പി സാറിന് ഇവന് എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയാമെന്ന് മനസ്സിലായത്.

ആര്‍. മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'റോക്കട്രി ദി നമ്പി എഫ്ക്ട്' മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പുറത്തിറങ്ങിയത്. നമ്പി നാരായണന്റെ 27 വയസ്സു മുതൽ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടര്‍ന്ന് നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്ത് സംഭവിച്ചുവെന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ അതെങ്ങനെ ബാധിച്ചുവെന്നുമാണ് ചിത്രം പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in