'മദനേട്ടാ മദനേട്ടൻ ഒന്ന് വെയ്റ്റ് ചെയ്യണം', കാസർ​ഗോഡൻ ചിരിപ്പൂരമൊരുക്കാൻ മദനോൽസവം

'മദനേട്ടാ മദനേട്ടൻ ഒന്ന് വെയ്റ്റ് ചെയ്യണം', കാസർ​ഗോഡൻ ചിരിപ്പൂരമൊരുക്കാൻ മദനോൽസവം
USER
Published on

കാസർ​ഗോഡൻ ​ഗ്രാമീണ പശ്ചാത്തലത്തിൽ സൂപ്പർ ഹിറ്റായ ന്നാ താൻ കേസ് കൊട് എന്ന സിനിമക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥയൊരുക്കുന്ന മദനോൽസവം ടീസർ റിലീസായി. നവാ​ഗതനായ സുധീഷ് ​ഗോപിനാഥാണ് സംവിധാനം. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിന്റെ നിർമാതാവ്. നാടൻ പശ്ചാത്തലത്തിൽ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഹ്യൂമർ റോളാണ് ടീസറിൽ കാണാനാകുന്നത്. വിഷു റിലീസാണ് ചിത്രം.

വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പാണ് അണിയ പ്രവർത്തകർ നൽകുന്നത്. മദനൻ എന്ന കഥാപാത്രത്തെയാണ് സുരാജ്‌ വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനൊപ്പം ബാബു ആന്റണിയും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ചിത്രത്തിൽ ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവർ മറ്റു പ്രധാന റോളുകളിലുണ്ട്. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയൊരുക്കിയിരിക്കുന്നത്.

മദനോത്സവത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം : ഷെഹ്നാദ് ജലാൽ, എഡിറ്റിങ്ങ് വിവേക് ഹർഷൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ: കൃപേഷ് അയ്യപ്പൻകുട്ടി, സംഗീത സംവിധാനം : ക്രിസ്റ്റോ സേവിയർ, വസ്ത്രാലങ്കാരം: മെൽവി.ജെ, മേക്കപ്പ്: ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ: അറപ്പിരി വരയൻ, പി ആർ ഓ: പ്രതീഷ് ശേഖർ.

Related Stories

No stories found.
logo
The Cue
www.thecue.in