എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും, സ്വതന്ത്ര സംവിധായികയുമായ ലീന മണിമേഖല സംവിധാനം ചെയ്ത 'മാടത്തി'യുടെ ഒഫിഷ്യൽ ട്രെയിലറിന് പ്രൗഢഗംഭീരമായ ലോഞ്ച്. ശ്രീമതി കെ കെ ശൈലജ ടീച്ചറുൾപ്പടെ സാമൂഹ്യ-രാഷ്ട്രീയ മേഖലയിൽ നിന്നുമുള്ള ചിത്രത്തിന് ആശംസകൾ നേർന്ന് കൊണ്ട് ട്രെയിലർ തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. "ഒന്നുമല്ലാത്തോർക്കു ദൈവങ്ങളില്ല. അവർ തന്നെ അവരുടെ ദൈവങ്ങൾ" എന്ന ടാഗ് ലൈനാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത് . തമിഴ്‌നാട്ടിൽ “അൺസീയബിൾ” എന്ന് സമൂഹം വിലക്ക് കല്പിച്ച പുതിരെയ് വണ്ണാർ വിഭാഗത്തിൽപ്പെട്ട ഒരു കൗമാരക്കാരിയുടെ കഥയാണ് പറയുന്നത്. .കരുവാച്ചി ഫിലിംസിന്റെ ബാനറിൽ ലീന മണിമേഖല നിർമ്മിക്കുന്ന ചിത്രം ജൂൺ 24ന് ഒ ടി ടി പ്ലാറ്റ്ഫോംമായ നീസ്ട്രീം വഴി റിലീസ് ചെയ്യും.
ലിംഗഭേദം, ജാതി, സ്വത്വം, മതവിശ്വാസം, അക്രമം എന്നിവയുടെ നേർക്കാഴ്ചയാണ് ചിത്രമെന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നു. ജാതികൊണ്ടും, ചെയ്യുന്ന തൊഴില് കൊണ്ടും പാർശ്വവത്കരിക്കപ്പെട്ട പുതിരെയ് വണ്ണാർ സമുദായത്തിലെ ഒരു കൊച്ചു പെൺകുട്ടിയെ അവരുടെ കുല ദൈവം മാടത്തി ആയി വാഴ്ത്തുന്നതാണ് സിനിമയുടെ പ്രമേയം. അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ ഇതിനോടകം നിരവധി പുരസ്കാരങ്ങളും സിനിമ നേടിയിട്ടുണ്ട്.
സിനിമകൾ വഴി സാമൂഹ്യ നീതിയെ ചൂണ്ടി കാണിക്കുന്ന സ്വതന്ത്ര സംവിധായികയാണ് ലീന മണിമേഖല. ജാതി, ലിംഗം , ആഗോളവത്കരണം, ആർട് തെറാപ്പി, വിദ്യാർത്ഥി രാഷ്ട്രീയം എന്നിങ്ങനെ നിരവധി സാമൂഹ്യ വിഷയങ്ങളെ കുറിച്ച് നരേറ്റീവ് ഡോക്യൂമെന്ററികൾ ലീന മണിമേഖല സംവിധാനം ചെയ്തിട്ടുണ്ട്.