'സ്വന്തമായി ഒരു കഥയുണ്ടാക്കി ചെയ്യാൻ പറ്റുമോ ?'; തനിയാവർത്തനമുണ്ടായ കഥ വിവരിച്ച് ലോഹിതദാസ്

'സ്വന്തമായി ഒരു കഥയുണ്ടാക്കി ചെയ്യാൻ പറ്റുമോ ?'; തനിയാവർത്തനമുണ്ടായ കഥ വിവരിച്ച് ലോഹിതദാസ്
Published on

തനിയാവർത്തനത്തിലെ ബാലന്‍ മാഷിനെ ഓർക്കാത്തവർ ആരുമുണ്ടാകില്ല. തനിയാവർത്തനം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമ ചരിത്രത്തിലേക്ക് കടന്നു വന്ന എഴുത്തുകാരനായിരുന്നു ലോഹിതദാസ്. ആദ്യ നാടകത്തിന് മികച്ച നാടകത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ലോഹിതദാസിനെ സിബി മലയിൽ പരിചയപ്പെടുകയും സിനിമ ചെയ്യാൻ ആ​ഗ്രമുണ്ടോ എന്ന് ചോദിക്കുയും ചെയ്തു. ഒരു വർഷത്തിനിപ്പുറം യാദൃശ്ചികമായി വീട്ടിലേത്ത് ക്ഷണിച്ച സിബി മലയിൽ സ്വന്തമായി ഒരു കഥയുണ്ടാക്കി ചെയ്യാൻ പറ്റുമോയെന്ന് ചോദിക്കുകയും രണ്ട് ദിവസം തന്നാൽ താൻ ശ്രമിക്കാമെന്ന് പറഞ്ഞു. അങ്ങനെ തന്റെ മനസ്സിൽ ഉഴിത്തിരിഞ്ഞ് വന്ന കഥയാണ് തനിയാവർത്തനം എന്ന് ലോഹിതദാസ്.

1992 ൽ നടത്തിയ ഒരു അഭിമുഖത്തിൽ ലോഹിതദാസ് തനിയാവർത്തനത്തെക്കുറിച്ച് പറഞ്ഞത്:

തനിയാവർത്തനത്തിന് മുൻപ് നാടകത്തിലാണ് ഞാൻ പ്രവർത്തിച്ചിരുന്നത്. എന്റെ ആദ്യ നാടകത്തിന് ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി. സംസ്ഥാന അവാർഡ് ലഭിച്ചതിന് ശേഷം സ്വാഭാവികമായിട്ടും പത്രവാർത്തകളിലൂടെ ഞാൻ ശ്രദ്ധിക്കാനിടയായി. അങ്ങനെ സിബി മലയിൽ ഒരിക്കൽ എന്നെ പരിചയപ്പെടണമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹത്തെ പോയി പരിചയപ്പെട്ടു. സിനിമ ചെയ്യാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചു ആഗ്രഹമുണ്ടെന്ന് പറഞ്ഞ് പിരിഞ്ഞു. അതിന് ഒരു വർഷത്തിന് ശേഷം വളരെ യാദൃശ്ചികമായി സിബി മലയിൽ എന്റെ വീട്ടിലേക്ക് വന്നിട്ട് ഒന്ന് വരണം ഒരു സിനിമയുടെ കഥ രൂപപ്പെടുന്നുണ്ടായിരുന്നു പക്ഷെ ശരിയായില്ല അതൊന്നു സഹായിക്കാമോ എന്ന് പറഞ്ഞ് എന്നെ വിളിച്ചുകൊണ്ടു പോയി. അവിടെ ചെന്ന് ആ കഥ പറഞ്ഞു വന്നപ്പോൾ പലർക്കും ആത്മവിശ്വാസം ഇല്ലാണ്ടായി. അങ്ങനെ എന്നോട് ചോദിച്ചു സ്വന്തമായി ഒരു കഥയുണ്ടാക്കി ചെയ്യാൻ പറ്റുമോയെന്ന്. രണ്ട് ദിവസം സമയം തന്നാൽ ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞു. അപ്പോൾ എന്റെ മനസ്സിൽ ഉഴിത്തിരിഞ്ഞ് വന്ന കഥയാണ് തനിയാവർത്തനം.

1987-ല്‍ ലോഹിത ദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചലച്ചിത്രമാണ് തനിയാവര്‍ത്തനം. ചിത്രത്തിൽ ബാലൻ മാഷ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in