മലെെക്കോട്ടെ വാലിബൻ സിനിമയ്ക്ക് മുമ്പും മോഹൻലാലുമായി സിനിമ ചർച്ച നടന്നിട്ടുണ്ടെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. എന്നാൽ ആ പ്രൊജക്ടുകൾ മുമ്പ് നടക്കാതിരിക്കാൻ കാരണം തന്റെ നരേഷനാണ് എന്ന് ലിജോ പറയുന്നു. ഭൂമിയിലെ ഏറ്റവും മോശം കഥ പറച്ചിലുകാരാനാണ് താൻ എന്നും എന്നാൽ വാലിബൻ എന്ന ചിത്രത്തിന്റെ കഥയും കഥാപാത്രവും മോഹൻലാലിന് എങ്ങനെയോ കണക്ടാവുകയും എന്നെക്കൊണ്ട് ഈ കഥ മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമെന്ന് അദ്ദേഹത്തിന് തോന്നുകയും ചെയ്തതുകൊണ്ടാണ് ഈ സിനിമ സംഭവിച്ചത് എന്നും ലിജോ ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ലിജോ ജോസ് പറഞ്ഞത്:
ഭൂമിയിലെ ഏറ്റവും മോശം നരേറ്ററാണ് ഞാൻ. മുമ്പും ഞാനും അദ്ദേഹവും തമ്മിൽ ഡിസ്കഷൻസ് നടന്നിട്ടുണ്ട്. ആ സമയത്ത് അദ്ദേഹം കരുതിയത് ഇത് സംഭവിക്കാൻ പോകുന്നില്ല എന്നാണ്. കാരണം ഞാൻ കഥ എക്സ്പ്ലെെൻ ചെയ്യുമ്പോൾ ഇതിൽ പ്ലോട്ട് ഉണ്ടാകില്ല. പക്ഷേ ഈ സമയം അദ്ദേഹം ഞാൻ പറഞ്ഞ കഥയും കഥാപാത്രവുമായി വേഗത്തിൽ കണ്ക്ടായി. അദ്ദേഹത്തിന് എങ്ങനെയോ തോന്നി എനിക്ക് ഇത് പുൾ ഓഫ് ചെയ്യാൻ സാധിക്കും എന്ന്. അങ്ങനെയാണ് ഇത് സംഭവിച്ചത്. മാത്രമല്ല ഞങ്ങൾ സാമുറായ് കൾച്ചറിനെക്കുറിച്ച് ഡിസ്ക്സ് ചെയ്തു. നടോടി കഥകളെക്കുറിച്ച് ചർച്ച ചെയ്തു. കൗ ബോയ് ഫിലിംസിനോടുള്ള ഇഷ്ടത്തെക്കുറിച്ച് ചർച്ച ചെയ്തു. ഈ എലമെന്റ്സിനെയെല്ലാം കംമ്പയിൻ ചെയ്തുകൊണ്ട് ഇന്നത്തെ സിനിമ കാണാത്ത തരത്തിലുള്ള വളരെ യുണീക്കായ ഒരു സിനിമ നിർമിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്.
ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്ന് നിർമിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കൂട്ടം കൂടിയിരുന്ന് മുത്തശ്ശിക്കഥ കേൾക്കുന്ന ബാല്യകാലത്തിന്റെ ഓർമ്മയ്ക്കും അത് അനുഭവിക്കാൻ സാധിക്കാത്ത കുട്ടികൾക്കും ഇനി വരാനിരിക്കുന്ന തലമുറയിലെ കുട്ടികൾക്കും വേണ്ടി താൻ കൊടുത്ത ഒരു ട്രിബ്യൂട്ടാണ് വാലിബൻ എന്നും നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല എന്നും ലിജോ ചിത്രത്തിനോട് അനുബന്ധിച്ചുള്ള പ്രെസ്സ് മീറ്റിൽ പറഞ്ഞിരുന്നു.