'ലെന ഒരു ക്വാളിഫൈഡ് ലൈസൻസ്ഡ് ക്ലിനിക്കൽ സെെക്കോളജിസ്റ്റ് അല്ല'; ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് കേരള റീജിയൻ

'ലെന ഒരു ക്വാളിഫൈഡ് ലൈസൻസ്ഡ് ക്ലിനിക്കൽ സെെക്കോളജിസ്റ്റ് അല്ല'; ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് കേരള റീജിയൻ
Published on

ക്ലിനിക്കൽ സെെക്കോളജിയുമായി ബന്ധപ്പെട്ട് സിനിമ താരം ലെന നടത്തിയ വിവാദ പരാമർശത്തിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് കേരള റീജിയൻ. അഭിമുഖത്തിൽ താൻ ഒരു ക്ലിനിക്കൽ സെെക്കോളജിസ്റ്റാണെന്ന് ലെന പറയുന്നുണ്ട് എന്നാൽ ലെന ഒരു ക്വാളിഫൈഡ് ലൈസൻസ്ഡ് ക്ലിനിക്കൽ സെെക്കോളജിസ്റ്റ് അല്ല എന്നും അതുകൊണ്ടുതന്നെ അവർ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ വിദഗ്ധാഭിപ്രായമായി പരിഗണിക്കാനാകില്ലെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് കേരള റീജിയൻ അസോസിയേഷൻ പ്രസിഡന്റ് ഡോ. ശ്രീലാൽ എ, ജനറൽ സെക്രട്ടറി ഡോ. ബിജി വി. എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ എക്സപ്രസിന് നൽകിയ അഭിമുഖത്തിലാണ് ലെന ക്ലിനിക്കൽ സെെക്കോളജിയെക്കുറിച്ചുള്ള പ്രസ്താവനകൾ നടത്തിയത്.

ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് കേരള റീജിയന്റെ പ്രസ്താവന:

പ്രമുഖ സിനിമ താരം ലെനയുടെ വ്യാപകമായി പ്രചരിക്കുന്ന അഭിമുഖത്തിൽ താൻ ഒരു ക്ലിനിക്കൽ സെെക്കോളജിസ്റ്റാണെന്ന് അവർ അവകാശപ്പെടുന്നുണ്ട്. ഇതിനെ തുടർന്നുള്ള ഞങ്ങളുടെ അന്വേഷണത്തിൽ അവർ ഒരു ക്വാളിഫൈഡ് ലൈസൻസ്ഡ് ക്ലിനിക്കൽ സെെക്കോളജിസ്റ്റ് അല്ല എന്ന് ശ്രദ്ധയിൽ പെട്ടു. അതുകൊണ്ടുതന്നെ, അവർ ആ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ കേരളത്തിലടക്കമുള്ള അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ വിദഗ്ധാഭിപ്രായമായി പരിഗണിക്കാനാകില്ല. അവരുടെ വ്യാജമായ അവകാശവാദങ്ങൾ പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കുന്നതും ക്ലിനിക്കൽ സൈക്കോളജി എന്ന മേഖലയെക്കുറിച്ച് തെറ്റിധാരണയുണ്ടാക്കുന്നതുമാണ്. ലെന, ഞങ്ങളുടെ സംഘടനയിൽ അംഗമല്ല. അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായങ്ങളുടെയോ വീക്ഷണങ്ങളുടെയോ ഉത്തരവാദിത്തം സംഘടനക്ക് ഏറ്റെടുക്കാനാകില്ല. ക്ലിനിക്കൽ സൈക്കോളജിയും അനുബന്ധ മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾക്കും വിവരങ്ങൾക്കും നിശ്ചിത യോഗ്യതകളുള്ള യഥാർഥ പ്രൊഫഷനലുകളെ തന്നെയാണ് പൊതുജനങ്ങൾ ആശ്രയിക്കേണ്ടത്. കേരളത്തിലെ ക്ലിനിക്കൽ സൈക്കോളജി പ്രൊഫഷന്റെ നിലവാരവും എത്തിക്‌സും ഉയർത്തിപ്പിടിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത കൂടി ഈ അവസരത്തിൽ ഉറപ്പുനൽകുന്നു.

മൂന്ന് വർഷം ബിഎസ്ഇ സൈക്കോളജിയും രണ്ട് വർഷം പിജിയായി ക്ലിനിക്കൽ സെെക്കോളജിയും പഠിച്ച് ബോംബെെയിൽ സെെക്കോളജിസ്റ്റായിട്ട് ജോലി ചെയ്തിട്ടുള്ള ആളാണ് താൻ എന്നാണ് അഭിമുഖത്തിൽ ലെന പറഞ്ഞത്. മനോ​​രോ​ഗത്തെക്കുറിച്ചും അതിന്റെ ചികിത്സയും അതിനുള്ള മരുന്നുകളെയും കുറിച്ച് അശാസ്ത്രീയമായ പല പരാമർശങ്ങളും ലെന അഭിമുഖത്തിൽ നടത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in