'വിക്രമാദിത്യന് ശേഷം ആഴമുള്ള ഒരമ്മവേഷം കിട്ടുന്നത് ഇടിയൻ ചന്തുവിൽ ': ലെന

'വിക്രമാദിത്യന് ശേഷം ആഴമുള്ള  ഒരമ്മവേഷം കിട്ടുന്നത് ഇടിയൻ ചന്തുവിൽ ': ലെന
Published on

വിക്രമാദിത്യൻ എന്ന സിനിമയ്ക്ക് ശേഷം അത്രയും ആഴമുള്ള അമ്മവേഷം ലഭിക്കുന്നത് ഇടിയൻ ചന്തുവിലാണെന്ന് നടി ലെന. കേട്ടയുടൻ ഇഷ്ടപ്പെട്ട കഥയാണ് ഇടിയൻ ചന്തുവിന്റേത്. പീറ്റർ ഹെയ്ന് ഉൾപ്പെടെ ഇഷ്ടപ്പെട്ട കഥയാണ് ഇടിയൻ ചന്തു സിനിമയുടേത് എന്നും വൈകാരികതയ്ക്ക് സിനിമയിൽ തുല്യ പ്രാധാന്യമുണ്ടെന്നും മൂവി വേൾഡ് മീഡിയ എന്ന ഓൺലൈൻ മാധ്യമത്തോട് ലെന പറഞ്ഞു. ആക്ഷനോടൊപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളും പ്രമേയമാക്കി എത്തുന്ന ചിത്രം ഈ മാസം 19 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. വിഷ്ണു ഉണ്ണികൃഷ്‌ണൻ നായകനായെത്തുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ തന്നെ ഒരു ആക്ഷൻ പാക്ക്ഡ് എൻറർടെയ്നറാണ്.

ലെന പറഞ്ഞത് :

കേട്ട ഉടനെ ഇഷ്ടപ്പെട്ട ഒരു കഥയാണ് ഇടിയൻ ചന്തവിന്റേത്. പീറ്റർ ഹെയ്ൻ വരെ കഥ കേട്ടപ്പോൾ ആദ്യം തന്നെ ഇഷ്ടപ്പെട്ട ആളാണ്. ഇടിയൻ ചന്തു എന്നാണ് പേരെങ്കിലും വൈകാരികമായി ഒരുപാട് ആഴമുള്ള കഥയാണ് സിനിമയുടേത്. എന്നാൽ നല്ല ഇടിയുമുണ്ട്. അത് വിരളമായ ഒരു സംഭവമാണ്. സാധാരണ ഇടിപ്പടങ്ങളിൽ വൈകാരികത നഷ്ടപ്പെടാറുണ്ട്. വൈകാരികതയ്ക്ക് വേണ്ടി മനപ്പൂർവം സീനുകൾ എഴുതുന്ന അവസ്ഥകളും സിനിമയിൽ ഉണ്ടാവാറുണ്ട്. അങ്ങനെ ഒരു സിനിമയല്ല ഇടിയൻ ചന്തു. ഒരുപാട് ലെയറുകളുള്ള സിനിമയാണിത്. എന്നെ ഈ സിനിമയിലേക്ക് ആകർഷിച്ച ഘടകവും അത് തന്നെയാണ്. വിക്രമാദിത്യന് ശേഷം ഇത്രയും ആഴമുള്ള ഒരു അമ്മ വേഷം എനിക്ക് കിട്ടിയിട്ടുണ്ടാവില്ല.

പ്രശസ്ത ആക്ഷൻ കൊറിയോ​ഗ്രാഫറായ പീറ്റർ ഹെയ്‌നാണ് ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ സലിംകുമാറും മകൻ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നുണ്ട്. ലാലു അലക്സ്, ജോണി ആൻറണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എഡിറ്റർ: വി . സാജൻ , ഛായാഗ്രഹണം: വിഘ്‌നേഷ് വാസു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിരൺ മഹാജൻ, പ്രൊജക്റ്റ്‌ ഡിസൈനർ: റാഫി കണ്ണാടിപ്പറമ്പ, പശ്ചാത്തല സംഗീതം: ദീപക് ദേവ്, സംഗീതം: അരവിന്ദ് ആർ വാര്യർ, മിൻഷാദ് സാറ, ആർ‍ട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, ദിലീപ് നാഥ്, ഗാനരചന: ശബരീഷ് വർമ്മ, സന്തോഷ് വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പൗലോസ് കരുമറ്റം, സക്കീർ ഹുസൈൻ, അസോസിയേറ്റ് റൈറ്റർ: ബിനു എ. എസ്, മേക്കപ്പ്: അർഷാദ് വർക്കല, സൗണ്ട് ഡിസൈൻ: ഡാൻ ജോ, സൗണ്ട് എഡിറ്റ് ആൻഡ് ഡിസൈൻ: അരുൺ വർമ്മ, കോസ്റ്റ്യും: റാഫി കണ്ണാടിപ്പറമ്പ, വിഎഫ്എക്സ് ഡയറക്ടർ: നിധിൻ നടുവത്തൂർ, കളറിസ്റ്റ്: രമേഷ് സി പി, അസോ.ഡയറക്ടർ: സലീഷ് കരിക്കൻ, സ്റ്റിൽസ്: സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, വിതരണം : ഹാപ്പി പ്രൊഡക്ഷൻസ് ത്രൂ കാസ്, കലാസംഘം & റൈറ്റ് റിലീസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്.

Related Stories

No stories found.
logo
The Cue
www.thecue.in