‘സൈബര്‍ ഇടത്തെ മാലിന്യങ്ങളെ തുടച്ചുമാറ്റാനായെങ്കില്‍’; അനുഭവം ചൂണ്ടിക്കാട്ടി ലാല്‍ജോസ്; ‘വികൃതി’യ്ക്ക് അഭിനന്ദനം

‘സൈബര്‍ ഇടത്തെ മാലിന്യങ്ങളെ തുടച്ചുമാറ്റാനായെങ്കില്‍’; അനുഭവം ചൂണ്ടിക്കാട്ടി ലാല്‍ജോസ്; ‘വികൃതി’യ്ക്ക് അഭിനന്ദനം

Published on

തന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ലാല്‍ ജോസ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സിനിമാ ഷൂട്ടിങ്ങിനിടെ വിനോദ സഞ്ചാര മേഖലകളായ തൃശൂര്‍ ചപ്പാറയിലും വാഴാനി ഡാമിലും പോയെന്നും അവിടെ വിദ്യാര്‍ത്ഥികളും യുവതീ യുവാക്കളുമെത്തി 'സദാചാരവിരുദ്ധപ്രവൃത്തികളില്‍' ഏര്‍പ്പെടുകയാണെന്നുമായിരുന്നു സന്ദേശത്തില്‍ ലാല്‍ജോസിന്റെ പേരില്‍ ആരോപിക്കുന്നത്. ക്ലിപ്പ് തന്റേതല്ലെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സംവിധായകന്‍ ഇന്നലെ അറിയിക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഫേക്ക് ന്യൂസ് പ്രമേയമായി വരുന്ന വികൃതി എന്ന സിനിമ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. തന്റെ അനുഭവം ചൂണ്ടിക്കാട്ടിക്കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലാല്‍ ജോസ് അഭിനന്ദനം അറിയിച്ചു.

‘സൈബര്‍ ഇടത്തെ മാലിന്യങ്ങളെ തുടച്ചുമാറ്റാനായെങ്കില്‍’; അനുഭവം ചൂണ്ടിക്കാട്ടി ലാല്‍ജോസ്; ‘വികൃതി’യ്ക്ക് അഭിനന്ദനം
Fact Check: ലാല്‍ ജോസിന്റെ പേരില്‍ പ്രചരിക്കുന്ന സദാചാര വോയ്‌സ് ക്ലിപ്; ഷെയര്‍ ചെയ്താല്‍ നിയമനടപടിയെന്ന് സംവിധായകന്‍

മൊബൈല്‍ ഫോണും സാമൂഹ്യ മാദ്ധ്യമത്തില്‍ ഒരു അക്കൗണ്ടും ഉള്ള ആര്‍ക്കും ആരുടേയും ജീവിതം തകര്‍ത്തെറിയാന്‍ പറ്റുന്ന ഈ കാലത്ത് ഈ വിഷയത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന സിനിമയാണിത്. സൗബിന്‍, സുരാജ്, സുരഭി തുടങ്ങി ചെറിയ വേഷങ്ങള്‍ ചെയ്തവര്‍ വരെ റോളുകള്‍ മനോഹരമാക്കായിരിക്കുന്നു. വികൃതിയുടെ സംവിധായകന്‍ എംസി ജോസഫ്, തിരക്കഥാകൃത്ത് അജീഷ് പി തോമസ,് മറ്റ് അണിയറക്കാര്‍ ഏവര്‍ക്കും അഭിനന്ദനങ്ങള്‍. മലയാളി കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട സിനിമയാണ് വികൃതി. ഇത്തരം സിനിമകള്‍ കണ്ടിട്ടെങ്കിലും സൈബര്‍ ഇടത്തെ മാലിന്യങ്ങളെ നമുക്ക് തുടച്ചു മാറ്റാനായെങ്കില്‍

ലാല്‍ജോസ്

മെട്രോയിലെ പാമ്പ് എന്ന പേരില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചരിച്ച ഒരു ചിത്രത്തിന്റെ യാഥാര്‍ഥ്യമാണ് സിനിമ പറയുന്നത്. അങ്കമാലി സ്വദേശിയായ എല്‍ദോയുടെ ചിത്രമായിരുന്നു കൊച്ചി മെട്രോയില്‍ കുടിച്ച് മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങിയ ഒരാള്‍ എന്ന പേരില്‍ പ്രചരിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അനുജനെ കണ്ടതിന് ശേഷം തിരിച്ചു പോവുകയായിരുന്ന അങ്കമാലി സ്വദേശി എല്‍ദോ അവശത കൊണ്ട് കിടന്നു പോയി എന്നതായിരുന്നു ചിത്രത്തിന്റെ യാഥാര്‍ഥ്യം.

സത്യം തിരിച്ചറിഞ്ഞതോടെ പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ സോഷ്യല്‍ മീഡിയ ഒന്നടങ്കം മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ ചെറിയ സമയത്തിനുള്ളില്‍ തന്നെ ചിത്രം വൈറലാവുകയും വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ വഴി അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തിരുന്നു.സംസാര ശേഷിയോ കേള്‍വി ശേഷിയോ ഇല്ലാത്ത എല്‍ദോയുടെ കഥ സിനിമയായപ്പോള്‍ ആ വേഷത്തിലെത്തുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്.

‘സൈബര്‍ ഇടത്തെ മാലിന്യങ്ങളെ തുടച്ചുമാറ്റാനായെങ്കില്‍’; അനുഭവം ചൂണ്ടിക്കാട്ടി ലാല്‍ജോസ്; ‘വികൃതി’യ്ക്ക് അഭിനന്ദനം
സ്വന്തം ജീവിതം സ്‌ക്രീനില്‍ കാണാന്‍ എല്‍ദോയെത്തി; സുരാജ്-സൗബിന്‍ ചിത്രം ‘വികൃതി’ തിയ്യേറ്ററുകളില്‍  

നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അജീഷ് പി തോമസാണ്. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച വ്യക്തിയുടെ വേഷത്തിലെത്തുന്നത് സൗബിനാണ്. സുരാജിന്റെ ഭാര്യയായി സുരഭി ലക്ഷിമിയും വേഷമിടുന്നു. സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങളായിട്ടാണ് സുരാജും സുലഭിയും എത്തുന്നത്. സിനിമയ്ക്കായി ഇരുവരും ആംഗ്യ ഭാഷയില്‍ പ്രത്യേക പരിശീലനം നേടിയിരുന്നു.

ലാല്‍ ജോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എന്റെ സിനിമ നാല്‍പ്പത്തിയൊന്നിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളുമായി നെട്ടോട്ടമോടുന്നതിനിടെ വക്കീലാപ്പീസും പോലീസ് കമ്മീഷണര്‍ ഓഫീസും ഒക്കെ കേറിയിറങ്ങണ്ട അവസ്ഥ. അതെത്ര സങ്കടകരവും അരോചകവുമാണ്. എന്റേതെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വോയ്‌സ് ക്ലിപ്പിനെതിരെ ഞാന്‍ നല്‍കിയ പരാതിയില്‍ മാതൃകാപരമായ നടപടി പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് വികൃതി എന്ന സിനിമ കണ്ടത്.

മൊബൈല്‍ ഫോണും സാമൂഹ്യ മാദ്ധ്യമത്തില്‍ ഒരു അക്കൗണ്ടും ഉള്ള ആര്‍ക്കും ആരുടേയും ജീവിതം തകര്‍ത്തെറിയാന്‍ പറ്റുന്ന ഈ കാലത്ത് ഈ വിഷയത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന സിനിമയാണിത്. സൗബിന്‍, സുരാജ്, സുരഭി തുടങ്ങി ചെറിയ വേഷങ്ങള്‍ ചെയ്തവര്‍ വരെ റോളുകള്‍ മനോഹരമാക്കായിരിക്കുന്നു. എന്റെ സ്വകാര്യ അഹങ്കാരം വിന്‍സിയാണ്. മഴവില്‍ മനോരമയിലെ നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ ഞങ്ങള്‍ കണ്ടത്തിയ നടി. അവളുടെ പെര്‍ഫോമന്‍സു കണ്ടപ്പോള്‍ അഭിമാനം തോന്നി????

വികൃതിയുടെ സംവിധായകന്‍ എംസി ജോസഫ്, തിരക്കഥാകൃത്ത് അജീഷ് പി തോമസ,് മറ്റ് അണിയറക്കാര്‍ ഏവര്‍ക്കും അഭിനന്ദനങ്ങള്‍. മലയാളി കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട സിനിമയാണ് വികൃതി. ഇത്തരം സിനിമകള്‍ കണ്ടിട്ടെങ്കിലും സൈബര്‍ ഇടത്തെ മാലിന്യങ്ങളെ നമുക്ക് തുടച്ചു മാറ്റാനായെങ്കില്‍

logo
The Cue
www.thecue.in