'മോഹന്‍ലാലിന്റേയും ആന്റണി പെരുമ്പാവൂരിന്റേയും മനംമാറ്റത്തിന് കാരണം കുറുപ്പിന്റെ ബുക്കിങ്ങ്'; ലിബര്‍ട്ടി ബഷീര്‍

'മോഹന്‍ലാലിന്റേയും ആന്റണി പെരുമ്പാവൂരിന്റേയും മനംമാറ്റത്തിന് കാരണം കുറുപ്പിന്റെ ബുക്കിങ്ങ്'; ലിബര്‍ട്ടി ബഷീര്‍
Published on

മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റേയും ആന്റണി പെരുമ്പാവൂരിന്റേയും മനംമാറ്റത്തിന് കാരണം കുറുപ്പിന്റെ ബുക്കിങ്ങാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി നിശ്ചലമായിരുന്ന മലയാള സിനിമ മേഖല കുറുപ്പ് റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ ഉണരുകയായിരുന്നു. അസാധ്യമായ ടിക്കറ്റ് ബുക്കിങ്ങാണ് നടന്നിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഒരു സിനിമയ്ക്കും ഇങ്ങനെ ബുക്കിങ്ങ് കണ്ടിട്ടില്ലെന്നും ലിബര്‍ട്ടി ബഷീര്‍ ദ ക്യുവിനോട് പറഞ്ഞു.

ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്:

'മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും മനംമാറ്റത്തിന് ഒരു കാരണം കുറുപ്പിന്റെ ബുക്കിങ്ങ് തന്നെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി നിശ്ചലമായിരുന്ന മലയാള സിനിമ മേഖല കുറുപ്പ് റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ ഉണരുകയായിരുന്നു. അസാധ്യമായ ടിക്കറ്റ് ബുക്കിങ്ങാണ് നടന്നിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഒരു സിനിമയ്ക്കും ഇങ്ങനെ ബുക്കിങ്ങ് കണ്ടിട്ടില്ല. തിങ്കളാഴ്ച്ച വരെ കേരളത്തിലെ 500ഓളം തിയേറ്ററുകളില്‍ ഓണ്‍ലൈനായും അല്ലാതെയും ബുക്കിങ്ങ് ഫുള്ളാണ്.

അതുകൊണ്ട് തന്നെ തീര്‍ച്ചയായും ആന്റണിക്കും മോഹന്‍ലാലിനും മനസിലായിട്ടുണ്ടാവും മലയാള സിനിമയ്ക്ക് തിയേറ്ററിലുള്ള പ്രേക്ഷകര്‍ എവിടെയും പോയിട്ടില്ലെന്ന്. പ്രേക്ഷകര്‍ ഒടടിയേക്കാളും സിനിമ തിയേറ്ററില്‍ കാണാനാണ് ആഗ്രഹിക്കുന്നതെന്ന് മനസിലാവുകയാണ് ചെയ്തത്. അപ്പോള്‍ തീര്‍ച്ചയായും മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും മനംമാറ്റത്തിന് കാരണം ഇത് തന്നെയായിരിക്കും.'

ദുല്‍ഖര്‍ ഒരുപാട് പ്രേക്ഷകരുള്ള നടനാണ്. ഇന്ന് ദുല്‍ഖറിന്റെ സിനിമയ്ക്ക് കേരളത്തിലെ 100ഓളം തിയേറ്ററുകളില്‍ ഫാന്‍ ഷോ നടന്നിട്ടുണ്ട്. അത് മമ്മൂട്ടിക്ക് പോലും കിട്ടാത്ത അംഗീകാരമാണെന്നും ലിബര്‍ട്ടി ബഷീര്‍ അഭിപ്രായപ്പെട്ടു. ദുല്‍ഖറിന്റെ സിനിമ കാണാന്‍ എത്തിയിരിക്കുന്ന 90 ശതമാനം ആളുകളും 28 വയസിന് താഴെ പ്രായമുള്ളവരാണ്. അതുകൊണ്ട് ഇത് നന്നായി തന്നെ പോവുകയാണെങ്കില്‍ കുറുപ്പ് കാണാന്‍ ഫാമലി പ്രേക്ഷകര്‍ എത്തുമെന്നത് ഉറപ്പാണെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in