ബോക്സോഫീസിൽ ചാക്കോച്ചൻ കാലം; അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് ചിത്രങ്ങൾ

ബോക്സോഫീസിൽ ചാക്കോച്ചൻ കാലം; അടുത്തടുത്ത ദിവസങ്ങളിൽ  രണ്ട് ചിത്രങ്ങൾ
Published on

അടുത്തടുത്ത ദിവസങ്ങളിൽ തന്റെ സിനിമകൾ റിലീസ് ആവുന്നതിന്റെ ത്രില്ലിലാണ് കുഞ്ചാക്കോ ബോബൻ. താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നായാട്ട് ഏപ്രിൽ എട്ടിനും നിഴൽ ഏപ്രിൽ ഒമ്പതിനും തീയറ്ററുകയിൽ റിലീസ് ചെയ്യും. രണ്ട് സിനിമകളും തനിക്ക് ഒരുപോലെ പ്രിയപ്പെട്ടതും നൂറു ശതമാനം ത്രില്ലിംഗ് അനുഭവം പകരുന്നതാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.

സിനിമകളെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

നായാട്ട് ഏപ്രിൽ എട്ടിന്

നിഴൽ ഏപ്രിൽ ഒൻപതിന്

രണ്ട് സിനിമകളും അടുത്തടുത്ത ദിവസങ്ങളിലായി റിലീസ് ആവുന്നു.

അനുഭവപരിചയുമുള്ള സംവിധായകന്റെയൊപ്പവും പുതുമുഖ സംവിധായകന്റെയൊപ്പവും

സർവൈവൽ ത്രില്ലറും അന്വേഷണാത്മക ത്രില്ലറും

സിനിമ ആത്മാവിൽ അലിഞ്ഞു ചേർന്ന ടീമുകൾക്കൊപ്പമുള്ള രണ്ട് സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണ്. ഈ രണ്ട് സിനിമകളും പ്രേക്ഷകരെയും ത്രില്ലടിപ്പിക്കും. രണ്ട് സിനിമകളും തമ്മിലുള്ള മത്സരമല്ല. സിനിമകൾ തമ്മിൽ പരസ്പരം പൂരകമായി നിന്നുകൊണ്ട് പ്രേക്ഷകന് അനുഭവങ്ങൾ നൽകുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരിക്കും ഈ സിനിമകൾ പകരുന്ന അനുഭവങ്ങൾ. തീയറ്ററുകളിൽ നൂറു ശതമാനം പ്രേക്ഷകരെ തില്ലടിപ്പിക്കും.

ചാർളിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ടിൽ' കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോസഫ് എന്ന ത്രില്ലർ ഒരുക്കിയ ഷാഹി കബീറാണ് രചന. പൊലീസ് ഉദ്യോഗസ്ഥരുടെ റോളിലാണ് കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവര്‍. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ്.

കുഞ്ചാക്കോ ബോബനും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് നിഴൽ. സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് നിഴൽ. എസ് സഞ്ജീവാണ് തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in