2018ലെ കേരളത്തിലെ പ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018 എവരിവണ്‍ ഈസ് എ ഹീറോ. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ്, തന്‍വി റാം, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, ലാല്‍ നരേന്‍, ശിവദ, സുധീഷ് തുടങ്ങി നീണ്ട താരനിരയുമായിട്ടാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. മലയാള സിനിമയില്‍ ഇടക്കാലത്തുണ്ടായ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് ചിത്രം മികച്ച രീതിയില്‍ കളക്ഷനും നേടുകയാണ്. ചിത്രത്തിനുണ്ടായ സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. സൗത്ത് ആഫ്രിക്കയില്‍ ഷൂട്ടിലായതുകൊണ്ട് ചിത്രം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇരിക്കപ്പൊറുതി കിട്ടുന്നില്ലെന്നും കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്
ഇത് നമ്മുടെ എല്ലാവരുടെയും സിനിമയാണ്. നമുക്ക് ഒരുപാട് ദുഖവും വേദനയുയും തന്നിട്ടുള്ള വര്‍ഷമാണ് 2018. തിരിഞ്ഞു നോക്കുമ്പോള്‍ എന്തെല്ലാം നമ്മള്‍ തരണം ചെയ്തുവെന്നും ഒത്തൊരുമയോടെ മുന്നേറുമ്പോള്‍ എന്തെല്ലാം നേടാന്‍ കഴിയുമെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് 2018 എന്ന ചിത്രം. അത് മലയാള സിനമയുടെ നാഴികക്കല്ലായി മാറുന്നതില്‍ സന്തോഷം. സ്‌ക്രീനില്‍ സിനിമ കാണുമ്പോള്‍ ഇത് ഞാന്‍ തന്നെയല്ലേ എന്ന് പ്രേക്ഷകന് തോന്നുന്നുണ്ടെങ്കില്‍ അത് തന്നെയാണ് സിനിമയ്ക്ക് ജീവിതമായിട്ടുള്ള കണക്ഷന്‍. വിവേകമുള്ള പ്രേക്ഷക സമൂഹം നമുക്കുണ്ടെന്നതില്‍ അഭിമാനം.
കാവ്യാ ഫിലിം കമ്പനി, പി.കെ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജൂഡ് ആന്റണി ജോസഫ്, അഖില്‍. പി. ധര്‍മജന്‍ എന്നിവര്‍ ചേര്‍ന്നാണ്. നോമ്പിന്‍ പോള്‍ സംഗീതം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് : ചമന്‍ ചാക്കോ ഛായാഗ്രഹണം:അഖില്‍ജോര്‍ജ്.