കാമിനി നീയെന്നെ ഒറ്റക്കാക്കല്ലേ... വിദ്യാധരൻ മാസ്റ്റർക്കൊപ്പം ലവ് യൂ മുത്തേ പാടി ചാക്കോച്ചൻ, 'പദ്മിനി'യിലെ ആദ്യ ഗാനം

കാമിനി നീയെന്നെ ഒറ്റക്കാക്കല്ലേ... വിദ്യാധരൻ മാസ്റ്റർക്കൊപ്പം ലവ് യൂ മുത്തേ പാടി ചാക്കോച്ചൻ, 'പദ്മിനി'യിലെ ആദ്യ ഗാനം
Published on

സം​ഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്കൊപ്പം ​ഗാനം ആലപിച്ച് കുഞ്ചാക്കോ ബോബൻ. 'തിങ്കളാഴ്ച നിശ്ചയം', 'വൈറ്റ് ഓൾട്ടോ' എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പദ്മിനി എന്ന സിനിമക്ക് വേണ്ടിയാണ് വിദ്യാധരൻ മാസ്റ്ററും ചാക്കോച്ചനും ആലപിച്ച ​ഗാനം. പാട്ടിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. ജെയ്ക്‌സ് ബിജോയുടെ സംഗീതത്തിലാണ് ​ഗാനം. 'ലൗ യൂ മുത്തേ' എന്ന പേരിലുള്ള ഗാനം എഴുതിയിരിക്കുന്നത് മനു മഞ്ജിത് ആണ്. സംസാരഭാഷയുടെ ലാളിത്യത്തിൽ എഴുതിയിരിക്കുന്ന വരികളാണ് പാട്ടിന്റേത്. കുഞ്ചാക്കോ ബോബൻ ആദ്യമായി പാടുന്ന ഗാനം എന്നതിനൊപ്പം, ചെറിയ കാലത്തിന് ശേഷം വിദ്യാധരൻ മാസ്റ്റർ ആലപിക്കുന്ന ഗാനമെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്.

കുഞ്ചാക്കോ ബോബൻ, അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ ചെറിയ സൂചനകൾ ലിറിക് വീഡിയോയിൽ കാണാം. കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ആണ് പദ്മിനിയുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാളവിക മേനോന്‍, ആതിഫ് സലിം, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മന്മഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ശ്രീരാജ് രവീന്ദ്രന്‍ ആണ്. എഡിറ്റര്‍ മനു ആന്റണിയും പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ മനോജ് പൂങ്കുന്നവുമാണ്. ചിത്രം ജൂലൈ 7-ന് തിയറ്ററുകളിലെത്തും.

കലാസംവിധാനം - അര്‍ഷാദ് നക്കോത്, വസ്ത്രാലങ്കാരം - ഗായത്രി കിഷോര്‍, മേക്കപ്പ് - രഞ്ജിത് മണലിപറമ്പില്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - വിനീത് പുല്ലൂടന്‍, സ്റ്റില്‍സ് - ഷിജിന്‍ പി രാജ്, പോസ്റ്റര്‍ ഡിസൈന്‍ - യെല്ലോടൂത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍സ് - വിഷ്ണു ദേവ് & ശങ്കര്‍ ലോഹിതാക്ഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് & പി ആര്‍ - വൈശാഖ് സി വടക്കേവീട്, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ - പപ്പെറ്റ്മീഡിയ.

Related Stories

No stories found.
logo
The Cue
www.thecue.in