'ആദ്യ ചിത്രത്തിന് ശേഷം എന്റെ പേര് 'ടൈഗർ ദീദി' എന്നായി, സ്വന്തം പേരിൽ അറിയപ്പെടാൻ ഇരട്ടിയായി പ്രയത്നിക്കേണ്ടി വന്നു'; കൃതി സനോൻ

'ആദ്യ ചിത്രത്തിന് ശേഷം എന്റെ പേര് 'ടൈഗർ ദീദി' എന്നായി, സ്വന്തം പേരിൽ അറിയപ്പെടാൻ ഇരട്ടിയായി പ്രയത്നിക്കേണ്ടി വന്നു'; കൃതി സനോൻ
Published on

ആദ്യ സിനിമയായ 'ഹീറോപന്തി'ക്ക് ശേഷം 'ടൈഗർ ഷ്റോഫിൻ്റെ നായിക' എന്നാണ് ആളുകൾ തന്നെ വിശേഷിപ്പിച്ചിരുന്നതെന്ന് നടി കൃതി സനോൻ. ടൈ​ഗർ ഷറോഫിനെ നായകനായി ലോഞ്ച് ചെയ്യുന്ന ഒരു സിനിമയായിരുന്നു ഹീറോപന്തിയെങ്കിലും രണ്ട് പുതുമുഖങ്ങളെ അവതരിപ്പിക്കുന്നു എന്ന തരത്തിലാണ് ആ ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും ഹീറോപന്തിയെന്ന സിനിമയെ സമീപിച്ചത്. എന്നാൽ ആ ചിത്രത്തിന് ശേഷം താൻ നായകന്റെ പേരിനൊപ്പം ഒതുങ്ങിപ്പോയെന്നും ആളുകൾ തന്നെ തിരിച്ചറിയാനായി ഇരട്ടിയായി താൻ പ്രയ്ത്നിക്കേണ്ടി വരുമെന്ന് തനിക്ക് മനസ്സിലായെന്നും കൃതി സനോൻ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കൃതി സനോൻ പറഞ്ഞത്:

ബോളിവുഡിൽ എൻ്റെ ആദ്യത്തെ ബ്രേക്ക് കിട്ടാൻ എനിക്ക് ഒരുപാട് വർഷങ്ങൾ വേണ്ടി വന്നില്ല. പക്ഷെ 'ഹീറോപന്തി'ക്ക് ശേഷം 'ടൈഗർ ഷ്റോഫിൻ്റെ നായിക' എന്നാണ് ആളുകൾ എന്നെ വിശേഷിപ്പിച്ചത്. സിനിമ കുടുംബത്തിൽ നിന്നുള്ള ഒരാൾ അല്ല നിങ്ങൾ എന്നത് കൊണ്ടു തന്നെ ആളുകൾക്ക് നിങ്ങളുടെ മുഖവും പേരും എല്ലാം മനസ്സിൽ നിൽക്കാൻ ഒരുപാട് സമയമെടുക്കും. ആ സമയത്ത് 'ബരേലി കി ബർഫി' സംവിധാനം ചെയ്ത അശ്വിനി അയ്യർ തിവാരിയുടെ കുട്ടികൾ എന്നെ 'ടൈഗർ ദീദി' എന്നാണ് വിളിച്ചിരുന്നത്. ആളുകൾ എന്നെ തിരിച്ചറിയാനായി ഞാൻ ഇരട്ടി പ്രയത്നിക്കേണ്ടിവരുമെന്ന് മനസ്സിലാക്കിയ സന്ദർഭങ്ങളായിരുന്നു അത്. 'ബരേലി കി ബർഫി'യാണ് എന്റെ കരിയറിലെ ടേണിങ് പോയിന്റ്. അതിന് ശേഷമാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്.

കൃതി സനോൻ ആദ്യമായി നായികയായി എത്തിയ ചിത്രമായിരുന്നു സബ്ബിർ ഖാൻ സംവിധാനം ചെയ്ത 'ഹീറോപന്തി'. അല്ലു അർജുന്റെ തെലുങ്ക് ചിത്രം പരുഗു ന്റെ റീമേക്കായിരുന്നു ഈ ചിത്രം. ശശാങ്ക ചതുർവേദി സംവിധാനം ചെയ്യുന്ന ദോ പത്തിയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന കൃതിയുടെ ഏറ്റവും പുതിയ ചിത്രം. കൃതിയും കജോളുമാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളായി എത്തുന്നത്. ഷഹീർ ഷെയ്ഖ്, തൻവി ആസ്മി, ബ്രിജേന്ദ്ര കല, വിവേക് ​​മുശ്രൻ, പ്രാചീ ഷാ പാണ്ഡ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പുക്കുന്നത്. ചിത്രം ഒക്ടോബർ 25 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും

Related Stories

No stories found.
logo
The Cue
www.thecue.in