ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി 'കൂഴങ്കല്‍'

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി 'കൂഴങ്കല്‍'
Published on

2022 ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം കൂഴങ്കല്‍. നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചാല്‍ മാത്രമെ ചിത്രം അവാഡിന് പരിഗണിക്കപ്പെടുകയുള്ളു. നയന്‍താരയും വിഗ്നേഷ് ശിവനുമാണ് കൂഴങ്കല്ലിന്റെ നിര്‍മ്മാതാക്കള്‍. നവാഗതനായ പി എസ് വിനോദ് രാജാണ് ചിത്രത്തിന്റെ സംവിധായകന്‍. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.

14 സിനിമകളുടെ പട്ടികയില്‍ നിന്നാണ് കൂഴങ്കല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്. 15 അംഗ ജൂറിയാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രികള്‍ സ്‌ക്രീന്‍ ചെയ്തത്. ഷോട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട സിനിമകളില്‍ സര്‍ദാര്‍ ഉദ്ധം, ഷേര്‍ണി, നായാട്ട് എന്നീ ചിത്രങ്ങളും ഉണ്ടായിരുന്നു.

ഇതിന് മുമ്പും നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രത്തിന് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസിലെ ഡോബി തിയറ്ററിലാണ് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങുകള്‍ നടക്കുക. 2022 മാര്‍ച്ച് 24നാണ് പുരസ്‌കാര ചടങ്ങ്.

Related Stories

No stories found.
logo
The Cue
www.thecue.in