രജിഷ വിജയന്‍, പ്രിയ പ്രകാശ് വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൊള്ള'. ഒരു കവര്‍ച്ച പ്രമേയമായിട്ടാണ്ചിത്രം വരുന്നതെന്ന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ സൂചിപ്പിച്ചിരുന്നു. ചിത്രം ത്രില്ലര്‍ ഴോണറിലുള്ളതാണ് എന്നും, ഒരുപാട് സസ്‌പെന്‍സ് ഇല്ലാതെ ഡ്രാമ കൂടെ കലര്‍ന്നതാണ് എന്നും രജിഷ വിജയന്‍ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രമെഴുതിയിരിക്കുന്നത് രണ്ട് ഡോക്ടർമാർ ആണെങ്കിലും ചിത്രം മെഡിക്കൽ ഫിൽഡുമായി ബന്ധപ്പെട്ടതല്ലെന്നും, പക്കാ ത്രില്ലർ ആണെന്നും പ്രിയ പി വാര്യർ പറയുന്നു.
കൊള്ള ഒരു കമേഷ്യല്‍ ത്രില്ലര്‍ ഴോണറില്‍ വരുന്ന സിനിമയാണ്. പക്ഷെ ഒരുപാട് സസ്‌പെന്‍സ് ഒന്നുമില്ലാത്ത ഒരു ഡ്രാമ എലമെന്റ് കൂടെയുള്ള ചിത്രമാണ്. ആനിയുടെയും, ശില്പയുടേയും കഥയാണ് ചിത്രം. നാട്ടിന്‍ പുറത്ത് ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന രണ്ടു പേര്‍. സിനിമ ഇവരിലൂടെയാണ് സഞ്ചരിക്കുന്നത്. രണ്ടു കഥാപാത്രങ്ങള്‍ക്കും അവരുടേതായ സ്‌പേസ് ഉണ്ട്.
രജിഷ വിജയന്‍
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു കവര്‍ച്ചയുടെ കഥയാണ് ചിത്രം പറയുന്നത്. 'കൊള്ള'യുടെ കഥ ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെതാണ്. തിരക്കഥയെഴുതിയിരിക്കുന്നത് ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സന്‍ ജോസഫും ചേര്‍ന്നാണ്. രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി രജീഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലച്ചു രജീഷ് സഹനിര്‍മാതാവാണ്. ചിത്രം ജൂണ്‍ 9-ന് തിയറ്ററുകളിലെത്തും.
അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി , ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്‌മാന്‍. രാജാവേല്‍ മോഹനാണ് ഛായാഗ്രഹണം.
രവി മാത്യു പ്രൊഡക്ഷന്‍സും ചിത്രവുമായി സഹകരിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രവി മാത്യൂ, എഡിറ്റര്‍: അര്‍ജുന്‍ ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷെബീര്‍ മലവട്ടത്ത്, കലാസംവിധാനം: രാഖില്‍, കോസ്റ്റ്യൂം: സുജിത്ത്, മേക്കപ്പ്: റോണക്‌സ്, ടൈറ്റില്‍ ഡിസൈന്‍: പാലായി ഡിസൈന്‍സ്, ഡിസൈനര്‍: ജിസന്‍ പോള്‍, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, മാര്‍ക്കറ്റിംഗ്: കണ്‍ടന്റ് ഫാക്ടറി, സ്റ്റില്‍സ്: സന്തോഷ് പട്ടാമ്പി. അയ്യപ്പന്‍ മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്.