‘ആ ചുംബനം അനുവാദമില്ലാതെ’; കമല്‍ ഹാസന്‍ രേഖയോട് മാപ്പു പറയണമെന്ന് പ്രേക്ഷകര്‍
'പുന്നഗൈ മന്നനി'ല്‍ കമലഹാസന്‍ തന്നെ ചുംബിച്ചത് തന്റെ അനുവാദം കൂടാതെയെന്ന് നടി രേഖ. 1986ല്‍ കമല്‍ ഹാസനെ നായകനാക്കി കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത തമിഴ് റൊമാന്റിക് ചിത്രമായിരുന്നു 'പുന്നഗൈ മന്നന്‍'. രേവതിയും ശ്രീവിദ്യയും രേഖയുമായിരുന്നു ചിത്രത്തിലെ നായികമാര്‍. 'കടലോര കവിതകള്‍' എന്ന തന്റെ ആദ്യ സിനിമയ്ക്ക് ശേഷം രേഖ പ്രധാന വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു 'പുന്നഗൈ മന്നന്‍'. ചിത്രത്തില്‍ കമല്‍ ഹാസന്‍ തന്നെ ചുംബിച്ചത് തന്റെ അനുവാദത്തോടെ ആയിരുന്നില്ലെന്ന് രേഖ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിന് ശേഷം പല മാധ്യമങ്ങളോടും ഈ കാര്യം തുറന്നു പറഞ്ഞിരുന്നു. അതില്‍ കമല്‍ സാറിന് ദേഷ്യവുമുണ്ടായിരുന്നു. തന്റെ അറിവു കൂടാതെ ചെയ്തതാണെന്ന് എല്ലാവരും അറിയണമെന്ന നിര്‍ബന്ധം കൊണ്ടാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും രേഖ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അവര്‍ ഇത് നേരത്തെ തീരുമാനിച്ചിരുന്നതാണ്. എന്റെ സമ്മതം ചോദിച്ചിരുന്നില്ല. എന്റെ അനുവാദത്തോടെ ആയിരുന്നില്ല ആ ചുംബനമെന്ന് അന്ന് എല്ലാ മാധ്യമങ്ങളോടും ഞാന്‍ തുറന്നുപറഞ്ഞെു. അതില്‍ കമല്‍ സാറിന് എന്നോട് ദേഷ്യവും ഉണ്ടായിരുന്നു.
രേഖ
2019 മെയ് മാസത്തില്‍ പുറത്തിറങ്ങിയ അഭിമുഖം ഇപ്പോഴാണ് ചര്‍ച്ചയാവുന്നത്. ഹോളിവുഡില്‍ ആയിരുന്നെങ്കില്‍ ഇത് തീര്‍ച്ചയായും ഒരു വാര്‍ത്തയാകുമായിരുന്നുവെന്നും, ജോലിസ്ഥലത്തെ ലൈംഗിക പീഡനം ശിക്ഷ അര്‍ഹിക്കുന്ന കുറ്റകൃത്യമാണെന്നുമാണ് പ്രേക്ഷക പ്രതികരണം. ഇത് സത്യമാണെങ്കില്‍ അനുവാദം കൂടാതെ ചുംബിച്ചതിന് രേഖയോട് കമല്‍ ഹാനന്‍ മാപ്പ് പറയണമെന്നും പ്രേക്ഷകര്‍ ട്വീറ്റ് ചെയ്തു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
'ഞങ്ങള്‍ രണ്ടുപേരും വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നും ആത്മഹത്യ ചെയ്യുന്ന രംഗമായിരുന്നു അത്. ആത്മഹത്യ ചെയ്യുമ്പോള്‍ കണ്ണുതുറന്നുപിടിച്ചാണോ എല്ലാവരും നില്‍ക്കുന്നതെന്ന് സംവിധായകന്‍ എന്നോട് ചോദിച്ചു. അടുത്ത ടേക്കില്‍ കമല്‍ എന്നെ ചുംബിക്കണം എന്നതായിരുന്നു അവരുടെ തീരുമാനം. എന്റെ അച്ഛന്‍ ഇതൊരു പ്രശ്‌നമാക്കുമെന്ന് ഞാന്‍ അവരോട് പലതവണ പറഞ്ഞു. തമിഴ് സിനിമയുടെ രാജാവ് ഒരു കുഞ്ഞിനെ ചുംബിക്കുന്നതുപോലെ കരുതിയാല്‍ മതിയെന്ന് അന്ന് അസിസ്റ്റന്റ് ആയിരുന്ന സുരേഷ് കൃഷ്ണ സര്‍ എന്നോടു പറഞ്ഞു. ഒരിക്കലും ഇതൊരു വൃത്തികേടായി പ്രേക്ഷകര്‍ക്ക് തോന്നില്ലെന്നും സ്‌നേഹത്തിന്റെ പ്രതിഫലനമായേ കാണികള്‍ അതിനെ എടുക്കൂ എന്നും പറഞ്ഞ് അന്ന് അവരെന്നെ സമാധാനിപ്പിച്ചു',തന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചതെന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ വിശ്വസിക്കില്ല. ചിത്രത്തിന്റെ സംവിധായകനായിരുന്ന കെ. ബാലചന്ദര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതെകുറിച്ച് പറയാനാകൂ എന്നും രേഖ കൂട്ടിച്ചര്‍ത്തു.