‘സ്‌ക്രീനില്‍ കണ്ട അമ്പരപ്പില്‍ നിന്ന് സ്‌ക്രീന്‍ഷെയറിങ്ങിലേക്ക്’; തലൈവര്‍ ചിത്രത്തില്‍ നായികയാകുന്നതിനേക്കുറിച്ച് കീര്‍ത്തി സുരേഷ്

‘സ്‌ക്രീനില്‍ കണ്ട അമ്പരപ്പില്‍ നിന്ന് സ്‌ക്രീന്‍ഷെയറിങ്ങിലേക്ക്’; തലൈവര്‍ ചിത്രത്തില്‍ നായികയാകുന്നതിനേക്കുറിച്ച് കീര്‍ത്തി സുരേഷ്

Published on

രജനീകാന്തിന്റെ 168-ാം ചിത്രത്തില്‍ നായികയാകുന്നത് കീര്‍ത്തി സുരേഷ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി നായികയാകുമെന്ന് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജ്യോതിക, മഞ്ജു വാര്യര്‍, മീന എന്നിവരിലൊരാള്‍ തലൈവര്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കുവെയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്ഥിരീകരണം. ചിത്രത്തില്‍ കീര്‍ത്തിയെ കാസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും മുന്‍പ് പറഞ്ഞുകേട്ടിരുന്നു.

തലൈവര്‍ 168ലൂടെ സൂപ്പര്‍ സ്റ്റാര്‍ രജനിയുമൊത്ത് കീര്‍ത്തി ആദ്യമായി അഭിനയിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷം.

സണ്‍ പിക്‌ചേഴ്‌സ്

വേഷം കരിയറിലെ നാഴികക്കല്ല് ആകുമെന്ന് നടി പ്രതികരിച്ചു.

‘സ്‌ക്രീനില്‍ കണ്ട അമ്പരപ്പില്‍ നിന്ന് സ്‌ക്രീന്‍ഷെയറിങ്ങിലേക്ക്’; തലൈവര്‍ ചിത്രത്തില്‍ നായികയാകുന്നതിനേക്കുറിച്ച് കീര്‍ത്തി സുരേഷ്
‘മനോരോഗ പ്രസ്താവന പ്രകോപനപരം’; ഖേദപ്രകടനമില്ലാതെ ഒത്തുതീര്‍പ്പില്ലെന്ന് നിര്‍മ്മാതാക്കള്‍; ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് അമ്മയും ഫെഫ്കയും

എന്റെ യാത്രയിലെ ഈ മാജിക്കല്‍ മൈല്‍ സ്റ്റോണ്‍ പ്രഖ്യാപിക്കുന്നതില്‍ അങ്ങേയറ്റം ആഹ്ലാദം. രജനീകാന്ത് സാറിനെ കണ്ട് അമ്പരന്ന് നിന്നിടത്തുനിന്നും സ്‌ക്രീന്‍ പങ്കുവെയ്ക്കലിലേക്ക്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓര്‍മ്മയാകും അത്.  

കീര്‍ത്തി സുരേഷ്  

‘സ്‌ക്രീനില്‍ കണ്ട അമ്പരപ്പില്‍ നിന്ന് സ്‌ക്രീന്‍ഷെയറിങ്ങിലേക്ക്’; തലൈവര്‍ ചിത്രത്തില്‍ നായികയാകുന്നതിനേക്കുറിച്ച് കീര്‍ത്തി സുരേഷ്
‘ഈ കുട്ടി പുതിയ കലാകാരനാണല്ലോ’; ഷെയ്ന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അമ്മയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മന്ത്രി എ കെ ബാലന്‍

'മഹാനടി'യിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരം നേടിയ കീര്‍ത്തി എ എല്‍ വിജയ് സംവിധാനം ചെയ്ത 'ഇത് എന്ന മായം' എന്ന ചിത്രത്തിലൂടെയാണ് (2015) തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബദായ് ഹോ സംവിധായകന്‍ അമിത് ശര്‍മ്മ സംവിധാനം ചെയ്യുന്ന മൈദാനിലൂടെ ബോളിവുഡ് പ്രവേശനത്തിനൊരുങ്ങുകയാണ് കീര്‍ത്തി. അജയ് ദേവ്ഗണ്‍ നായകനായ ചിത്രം 2020ല്‍ പുറത്തിറങ്ങും.

അജിത്ത് നായകനായ വിശ്വാസത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷമാണ് ശിവ തലൈവര്‍ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. ഡി ഇമ്മനാണ് സംഗീതം. രജനിയുടെ ജന്മദിനമായ ഡിസംബര്‍ 12ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2020 ദീപാവലിയ്ക്ക് തിയേറ്ററുകളിലെത്തും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘സ്‌ക്രീനില്‍ കണ്ട അമ്പരപ്പില്‍ നിന്ന് സ്‌ക്രീന്‍ഷെയറിങ്ങിലേക്ക്’; തലൈവര്‍ ചിത്രത്തില്‍ നായികയാകുന്നതിനേക്കുറിച്ച് കീര്‍ത്തി സുരേഷ്
ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്‌സില്‍ തിളങ്ങാന്‍ ‘ഐറിഷ്മാന്‍’, സ്‌കോര്‍സെസി ചിത്രത്തിന് 14 നോമിനേഷന്‍
logo
The Cue
www.thecue.in