'പ്രതിഫലം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, തീരുമാനമെടുക്കേണ്ടത് താരങ്ങള്‍', കത്ത് തെറ്റായി പ്രചരിപ്പിച്ചുവെന്ന് ഗണേഷ് കുമാര്‍

'പ്രതിഫലം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, തീരുമാനമെടുക്കേണ്ടത് താരങ്ങള്‍', കത്ത് തെറ്റായി പ്രചരിപ്പിച്ചുവെന്ന് ഗണേഷ് കുമാര്‍
Published on

സിനിമാതാരങ്ങളുടെ പ്രതിഫലം കുറയ്ക്കാന്‍ താരസംഘടനയായ 'അമ്മ' തീരുമാനിച്ചിട്ടില്ലെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടീ നടന്മാരുടെ പ്രതിഫലം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും, തെറ്റായ പ്രചരണമാണ് ഉണ്ടായതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അപ്രായോഗികമായ നിര്‍ദേശമാണ് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ മുന്നോട്ട് വെച്ചത്. ഒരു നടനോ നടിയോ നിര്‍മ്മാതാവുമായി ചേര്‍ന്നാണ് പ്രതിഫലം തീരുമാനിക്കുന്നത്. അതില്‍ ഒരു സംഘടനയ്ക്ക് ഇടപെടാന്‍ സാധിക്കില്ല. അങ്ങനെ ഒരു തീരുമാനം വന്നാല്‍ അത് ഏറ്റവും അധികം ബാധിക്കുക സാധാരണക്കാരായ കലാകാരന്മാരെയും കലാകാരികളെയുമാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

നിര്‍മ്മാതാക്കളുമായി ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. താരങ്ങളാണ് പ്രതിഫലം കുറയ്ക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ചലച്ചിത്ര വ്യവസായം രൂക്ഷപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് താരങ്ങള്‍ നിര്‍മ്മാതാക്കളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സംഘടനയിലെ അംഗങ്ങള്‍ക്ക് കത്തയച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in