'മമ്മൂക്കയ്ക്ക് എന്നെ അത്ര ഇഷ്ടമല്ല'; ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത്തിയഞ്ച് വർഷത്തോളമാകുന്നുവെന്ന് ​കെ.ബി ​ഗണേഷ് കുമാർ

'മമ്മൂക്കയ്ക്ക് എന്നെ അത്ര ഇഷ്ടമല്ല'; ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത്തിയഞ്ച് വർഷത്തോളമാകുന്നുവെന്ന് ​കെ.ബി ​ഗണേഷ് കുമാർ
Published on

മമ്മൂട്ടിക്ക് തന്നെ അത്ര ഇഷ്ടമല്ലെന്ന് നടനും എംഎൽഎയുമായ കെ.ബി ​ഗണേഷ് കുമാർ. മമ്മൂക്കയുമായി നല്ല ബന്ധമാണെന്നും അദ്ദേഹത്തിന്റെ ആ​രാധകനാണ് താൻ ‌എന്നും എന്നാൽ അദ്ദേഹത്തിന് തന്നെ അത്ര ഇഷ്ടമല്ല അതെന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും ​ഗണേഷ് കുമാർ പറയുന്നു. മമ്മുക്കയുടെ മുപ്പത്തിയാറമത്തെ വയസ്സിലാണ് ഞാൻ അദ്ദേഹത്തിനെ കാണുന്നത്. അന്നാണ് അദ്ദേഹത്തിനെ ആദ്യമായി പരിചയപ്പെടുന്നതെന്നും ​മമ്മൂട്ടി എന്ന മനുഷ്യനെയും നടനെയും റോൾ മോഡലായിട്ട് കാണുന്ന ഒരാളാണ് താനെന്നും ഗണേഷ് കുമാർ പറയുന്നു. മമ്മൂക്കയും താനും ഒരുമിച്ച് അഭിനയിച്ചിട്ട് ഏകദേശം ഇരുപത്തിയഞ്ച് വർഷത്തോളമായി കാണുമെന്നും കിങിലാണ് അവസാനമായി അഭിനയിക്കുന്നതെന്നും ​ഗണേഷ് കുമാർ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

​ഗണേഷ് കുമാർ പറഞ്ഞത്

‍ഞങ്ങളിപ്പോ ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത് വർഷത്തിൽ കൂടുതലായി. കിങിലാണ് അവസാനമായി അഭിനയിക്കുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളമായി ഇപ്പോൾ. എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ല. ഞാൻ ഇതുവരെ ആരോടും പോയി എനിക്ക് അവസരം തരണമെന്ന് പറഞ്ഞിട്ടില്ല. എന്തുകൊണ്ടോ ദെെവം അതിനുള്ള അവസരം തന്നിട്ടില്ല. വിശുദ്ധ ഖുർആനിൽ പറയും പോലെ നീ കഴിക്കേണ്ട ധാന്യത്തിൽ നിന്റെ നാമം എഴുതിയിരിക്കും എന്ന് പറയും പോലെ ഞാൻ അഭിനയിക്കേണ്ട പടങ്ങളിൽ ഞാൻ അഭിനയിച്ചു എന്ന് വിശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. അമ്മയുടെ മീറ്റിം​ഗിന് ഒക്കെ കാണുമ്പോൾ സംസാരിക്കുകയും ഒക്കെ ചെയ്യും. പക്ഷേ എന്തുകൊണ്ടോ അദ്ദേഹത്തിന് എന്നെ ഇഷ്ടമല്ല. എനിക്ക് അദ്ദേഹത്തിനോട് ഇഷ്ടക്കുറവ് ഒന്നുമില്ല. കാരണം ഞാൻ അദ്ദേഹത്തെ ആ​രാധിച്ച ഒരാളാണ്. ഞാൻ ആദ്യം മമ്മൂക്കയെ കാണുമ്പോൾ മമ്മൂക്കയ്ക്ക് മുപ്പത്തിയാറ് വയസ്സാണ്. അന്ന് ഞാൻ സിനിമയിൽ ഒന്നുമില്ല. കോളേജ് വിദ്യാർത്ഥിയാണ്. അന്ന് പരിചയപ്പെട്ടതാണ്. ഞാൻ വളരെ സ്നേഹവും ബഹുമാനവും ഒക്കെ കൊടുക്കുന്നുണ്ട്. പക്ഷേ എന്തുകൊണ്ടോ പുള്ളിക്ക് ഒരു വിരോധം പോലെയാണ്. എനിക്കതിന്റെ കാര്യം മനസ്സിലായിട്ടില്ല.

ഫോണിൽ സ്ഥിരം വിളിക്കുന്ന നടനമാരുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ലാലേട്ടനെ ഫോണിൽ വിളിക്കാറുണ്ട്. ഇടവേള ബാബുവിനെയും സിദ്ദീഖിനെ ഒക്കെ വിളിക്കാറുണ്ട് അവരൊക്കെ എപ്പോഴും സംസാരിക്കുന്ന ആളുകളാണ് എന്നും ​ഗണേഷ് കുമാർ പറയുന്നു. ജയറാമിനെ വളരെ അപൂർവ്വമായി വിളിക്കും. മുകേഷുമായിട്ട് നേരിട്ടും അല്ലാതെയും സംസാരിക്കും. മുകേഷിന്റെ അടുത്ത് എപ്പോഴും പോയി ഇരിക്കാറുണ്ടെന്നും മുകേഷിന്റെ തമാശകൾ കേട്ടാൽ പിന്നെ രണ്ട് ദിവസത്തേക്ക് മനസ്സിൽ ചിരിക്കാനുള്ള കാര്യങ്ങൾ ഉണ്ടാവുമെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in