കാവലായി വന്നതാണ്, ആരാച്ചാരാക്കരുത്; സുരേഷ്‌ഗോപി മാസ് റോളിൽ എത്തുന്ന കാവൽ ട്രെയ്‌ലർ

കാവലായി വന്നതാണ്, ആരാച്ചാരാക്കരുത്; സുരേഷ്‌ഗോപി മാസ് റോളിൽ എത്തുന്ന കാവൽ ട്രെയ്‌ലർ
Published on

ഏറെ കാലത്തിന് ശേഷം സുരേഷ്‌ഗോപി മാസ് റോളിൽ എത്തുന്ന കാവൽ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. സുരേഷ് ഗോപിയുടെ അതിഗംഭീര ഫൈറ്റ് സീനുകൾക്ക് പുറമെ ഇമോഷണൽ രംഗങ്ങളും ട്രെയിലർ ഉണ്ട്. സുരേഷ്‌ഗോപിയും രൺജി പണിക്കരും അവതരിപ്പിക്കുന്ന തമ്പാന്റെയും ആന്റണിയുടെയും സൗഹൃദത്തിന്റെയും വേർപിരിയലിന്റെയും കഥയാണ് കാവലിന്റെ പ്രമേയം . മമ്മൂട്ടി നായകനായ 'കസ​ബ'യ്ക്ക് ശേഷം നിഥിൻ രൺജി പണിക്കർ ഒരുക്കുന്ന മാസ് ആക്ഷൻ ചിത്രമാണ് കാവൽ.

കസബയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കാവലെന്ന് സംവിധായകൻ നിധിൻ രൺജി പണിക്കർ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വ്യക്തിപരമായ ബന്ധങ്ങളെ ആധാരമാക്കിയാണ് കാവല്‍. അതില്‍ രാഷ്ട്രീയ ശരിയുടെ കാര്യം വരുന്നില്ല. ചിത്രം പൊളിറ്റിക്കലി കറക്ടാക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമവും നടത്തിയിട്ടില്ല. അതിനായി എന്തെങ്കിലും ഒഴിവാക്കിയിട്ടുമില്ല. പുരുഷന്‍ കേന്ദ്ര കഥാപാത്രമാകുമ്പോള്‍ ആണത്ത പ്രകടനം അതിന്റെ ഭാഗമായി വരുന്നതാണ്. എല്ലാ ഇന്‍ഡസ്ട്രിയിലും അത് ഒരുപോലെയാണ്. ബോണ്ട് ചിത്രങ്ങളിലും ബാറ്റ്മാനിലും അത് കാണാം. ഒരു താരത്തെ വെച്ച് കമേഴ്‌സ്യല്‍ ചിത്രം ഒരുക്കുമ്പോള്‍ ആ നടനെ എത്തരത്തില്‍ ഉപയോഗിക്കണമെന്ന എന്റെ കാഴ്ചപ്പാടിനനുസരിച്ചാണ് ചെയ്യുന്നത്. വേറൊരാള്‍ക്ക് അത് തെറ്റായി തോന്നിയാല്‍ എനിക്ക് ഒന്നും ചെയ്യാനില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ചെയ്യുന്നത്. ചിലപ്പോള്‍ ശരിയാവുകയോ തെറ്റിപ്പോവുകയോ ചെയ്യാം. അത് പ്രവചനാതീതമാണ്, പുലിമുരുഗനും കുമ്പളങി നൈറ്റ്‌സും മലയാളി പ്രേക്ഷകര്‍ ഇഷ്ട്ടപെട്ടിട്ടുണ്ടെന്ന് നിധിൻ പറഞ്ഞിരുന്നു.

നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന് രണ്‍ജി പണിക്കര്‍ ആണ് ടെയ്ല്‍ എന്‍ഡ് എഴുതിയിരിക്കുന്നത്. പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു. നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിംഗ്.

Related Stories

No stories found.
logo
The Cue
www.thecue.in