സൗത്ത് ഇന്ത്യന്‍ സിനിമകള്‍ വീണ്ടും ചെയ്യുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളുവുഡ് താരം കത്രീന കൈഫ്. നല്ല തിരക്കഥയും ശക്തമായ കഥാപാത്രവുമാണെങ്കില്‍ ഭാഷ തനിക്കൊരു തടസമാകില്ലെന്നാണ് കത്രീന പറഞ്ഞത്. സൗത്ത് ഇന്ത്യയില്‍ ഒരുപാട് മികച്ച സംവിധായകരുണ്ട്. അതിന് ഉദാഹരണമാണ് മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനെന്നും കത്രീന അഭിപ്രായപ്പെട്ടു. ഫോണ്‍ ഭൂത് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
കത്രീന കൈഫ് പറഞ്ഞത്:
വളരെ നല്ലൊരു തിരക്കഥയും ശക്തമായ കഥാപാത്രവും ഉണ്ടെങ്കില്‍ ഭാഷ എനിക്കൊരു തടസമാകില്ല. സൗത്ത് ഇന്ത്യയില്‍ ഒരുപാട് മികച്ച സംവിധായകരുണ്ട്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് മണിരത്‌നം സാറിന്റെ പൊന്നിയിന്‍ സെല്‍വന്‍ 1.
എന്തൊരു ഗംഭീര സിനിമയാണല്ലേ. എത്ര മനോഹരമായ ഫ്രെയിമുകളും സംഗീതവുമാണ്. ജീവിതത്തിന്റെ ഈ ഘട്ടത്തിലും ഇത്രയും വലിയൊരു സിനിമ ചെയ്യാന്‍ സാധിച്ചത് അദ്ദേഹം ഐകോണിക് സംവിധായകന്‍ തന്നെയാണ് എന്നതിന്റെ തെളിവാണ്.
2004ലാണ് കത്രീന കൈഫ് ആദ്യമായി സൗത്ത് ഇന്ത്യന്‍ സിനിമ ചെയ്യുന്നത്. മല്ലിശ്വരി എന്ന തെലുംഗ് ചിത്രമായിരുന്നു ആദ്യ തെന്നിന്ത്യന്‍ സിനിമ. അതിന് ശേഷം തെലുംഗില്‍ അല്ലാരി പിഡുഗുവും മലയാളത്തില്‍ ബല്‍റാം വേഴ്‌സസ് താരാദാസും ചെയ്തു.
ഗുര്‍മീത് സിംഗ് സംവിധാനം ചെയ്ത ഫോണ്‍ ഭൂതാണ് റിലീസ് ചെയ്യാനിരിക്കുന്ന കത്രീന കൈഫ് ചിത്രം. സിദ്ധാത് ഛദുര്‍വേദി, ഇഷാന്‍ ഖട്ടര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. നവംബര്‍ 4നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മെറി ക്രിസ്മസ്, ടൈഗര്‍ 3 എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന താരത്തിന്റെ സിനിമകള്‍.