'സിനിമാ മാഫിയയോട് നീ പൊരുതി നിൽക്കുമെന്ന് പ്രതീക്ഷിച്ചു', സുശാന്ത് സിങിന് പിറന്നാൾ ആശംസകൾ നേർന്ന് കങ്കണ

'സിനിമാ മാഫിയയോട് നീ പൊരുതി നിൽക്കുമെന്ന് പ്രതീക്ഷിച്ചു', സുശാന്ത് സിങിന് പിറന്നാൾ ആശംസകൾ നേർന്ന് കങ്കണ
Published on

അന്തരിച്ച നടൻ സുശാന്ത് സിങിന് പിറന്നാൾ ആശംസകളുമായി നടി കങ്കണ റണാവത്ത്. സിനിമാ മാഫിയയെ നേരിടാനുള്ള മനക്കരുത്ത് അദ്ദേഹത്തിന് ഉണ്ടാകുമെന്നായിരുന്നു താൻ കരുതിയിരുന്നതെന്നും എല്ലാ വിയോചിപ്പുകളും ദുഷ് ചിന്തകളും മറന്ന് അദ്ദേഹത്തിന്റെ പിറന്നാൾ നമ്മൾ ആഘോഷമാക്കണമെന്നും കങ്കണ ട്വിറ്ററിൽ പറഞ്ഞു.

'പ്രിയ സുശാന്ത്, സിനിമാ മാഫിയ നിങ്ങളെ ഒഴിവാക്കുകയും പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്തു, സോഷ്യൽ മീഡിയയിലൂടെ നിങ്ങൾ പലതവണ സഹായം തേടി, ആ സമയങ്ങളിലൊന്നും നിന്നോടൊപ്പം നിൽക്കാൻ കഴിയാതിരുന്നതിൽ ഞാൻ ഖേദിക്കുന്നു. പ്രതിസന്ധികളിൽ പോരാടാനുളള മനക്കരുത്ത് നിനക്ക് ഉണ്ടാകുമെന്നാണ് ഞാൻ കരുതിയത്. യാഷ് രാജ് ഫിലിംസ് നിന്നെ ഒഴിവാക്കി. കരൺ ജോഹർ നിനക്ക് വലിയ സ്വപ്‌നങ്ങൾ വാഗ്ദാനം ചെയ്തിട്ടും പിന്നിൽ നിന്ന് നിന്റെ സിനിമകളുടെ റിലീസ് തടഞ്ഞു. നീയൊരു മോശം നടനാണെന്ന് ലോകത്തോട് അയാൾ വിളിച്ച് പറഞ്ഞു. മഹേഷ് ഭട്ടിന്റെ കുട്ടികൾ നിന്നെ മാനസികമായി ഉപദ്രവിച്ചു. അവരതിൽ ഇപ്പോൾ ദുഖിക്കുന്നുണ്ടാകും', കങ്കണ പറയുന്നു.

'സിനിമാ മാഫിയയോട് നീ പൊരുതി നിൽക്കുമെന്ന് പ്രതീക്ഷിച്ചു', സുശാന്ത് സിങിന് പിറന്നാൾ ആശംസകൾ നേർന്ന് കങ്കണ
മമ്മൂട്ടി ആദ്യമെത്തുന്നത് അമല്‍ നീരദിനൊപ്പമല്ല, പത്ത് മാസത്തിന് ശേഷം മുവി ക്യാമറക്ക് മുന്നില്‍

ടെലിവിഷൻ സീരിയലുകളിലൂടെ ആയിരുന്നു സുശാന്ത് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ചേതൻ ഭഗതിന്റെ 'ത്രീ മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈവ്' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ 'കായ് പോ ചേ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള പുരസ്കാരത്തിന് അർഹനായി. ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'എം.എസ് ധോണി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സ്‌ക്രീൻ അവാർഡും നേടിയരുന്നു. ജൂലൈ 14നാണ് മുംബൈയിലെ അപ്പാർട്ട്‌മെന്റിൽ 34കാരനായ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in