ട്വിറ്റര്‍ നിരോധിക്കണമെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിച്ചേക്കുമെന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നു, ആ തീരുമാനവുമായി മുന്നോട്ടു പോകണമെന്നും കങ്കണ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു. ദേശ വിരുദ്ധവും, ഹിന്ദുഫോബികുമായ പ്ലാറ്റ്‌ഫോമാണ് ട്വിറ്ററെന്നും കങ്കണ ആരോപിക്കുന്നുണ്ട്.
കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റിലായിരുന്നു കങ്കണയുടെ ആരോപണം. 'കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിച്ചേക്കുമെന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നു. ആ തീരുമാനവുമായി മുന്നോട്ടുപോകൂ. ദേശവിരുദ്ധവും ഹിന്ദുഫോബിക്കുമായ പ്ലാറ്റ്‌ഫോമുകള്‍ നമുക്ക് ആവശ്യമില്ല', കങ്കണ കുറിച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കങ്കണയുടെ പ്രതികരണം. കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു അമിത് ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ അപ്രത്യക്ഷമായത്. കുറച്ചു സമയത്തിനു ശേഷം ചിത്രം പുനസ്ഥാപിക്കുകയും ചെയ്തു.
അശ്രദ്ധമായി സംഭവിച്ച പിഴവെന്നായിരുന്നു സംഭവത്തിന് ശേഷം ട്വിറ്റര്‍ നല്‍കിയ വിശദീകരണം. അശ്രദ്ധമായ പിഴവുകാരണം ആഗോള പകര്‍പ്പവകാശ നയം മുന്‍നിര്‍ത്തി അമിത്ഷായുടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി ലോക്ക് ചെയ്തിരുന്നു. എന്നാല്‍ ആ തീരുമാനം തിരുത്തുകയും ചിത്രം ഉടന്‍ പുനസ്ഥാപിക്കുകയും പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്തിട്ടുണ്ടെന്നും ട്വിറ്റര്‍ വക്താവ് പ്രതികരിച്ചു.