മണിരത്നത്തിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായത്തെയിയ കൾട്ട് ക്ലാസിക് ചിത്രം നായകൻ വീണ്ടും പ്രദർശനത്തിനെത്തുന്നു. നവംബർ മൂന്നിന് ചിത്രം 4കെ യിൽ റീ റിലീസ് ചെയ്യും. കേരളത്തിലും കര്‍ണാടകയിലും റീ റിലീസുണ്ടെങ്കിലും ചിത്രം തെലുങ്കില്‍ വീണ്ടും എത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ചിത്രത്തിൽ വേലു നായ്ക്കർ എന്ന കഥാപാത്രത്തെയാണ് കമൽഹാസൻ അവതരിപ്പിച്ചത്.
മുംബൈയിലെ അധോലോകനായകനായിരുന്ന വരദരാജ മുദലിയാരുടെ ജീവിതത്തെ ആസ്പദമാക്കി 1987യിൽ മണിരത്നം സംവിധാനം ചെയ്ത് കമൽഹാസൻ നായകൻ ആയ സിനിമയാണ് നായകൻ. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം മൂന്ന് ദേശീയപുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാറിന് ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശമായിരുന്ന ഈ ചിത്രം 2005-ൽ ടൈം മാസികയുടെ എക്കാലത്തെയും മികച്ച 100 ചലച്ചിത്രങ്ങളുടെ പട്ടികയിലും നായകൻ നേടിയിരുന്നു.
കമൽഹാസന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് വേലു നായക്കർ. നടി ശരണ്യ പൊൻവണ്ണൻ, കാർത്തിക, ഡെൽഹി ഗണേഷ്, നിഴൽഗൾ രവി, ടിനു ആനന്ദ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.