മികച്ച ഫീച്ചര്‍ഫിലിമിനുള്ള ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ പുരസ്‌കാരം നേടി 'കള'

മികച്ച ഫീച്ചര്‍ഫിലിമിനുള്ള ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ പുരസ്‌കാരം നേടി 'കള'
Published on

ടൊവിനോ തോമസും മൂറും കേന്ദ്രകഥാപാത്രങ്ങളായ കളക്ക് ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ പുരസ്‌കാരം. ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. പുരസ്‌കാരം ലഭിച്ചതില്‍ നടന്‍ ടൊവിനോ തോമസ് സന്തോഷം പങ്കുവെച്ചു.

സംവിധായകന്‍ രോഹിത്താണ് പുരസ്‌കാരം വിവരം തന്നെ അറിയിച്ചത്. താന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രത്തിന് ഒരു അന്തര്‍ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ടൊവിനോ പറഞ്ഞു. ശാരീരികമായി വളരെ പ്രയാസങ്ങള്‍ സഹിച്ചാണ് കള ചിത്രീകരിച്ചത്. താന്‍ മാത്രമല്ല ചിത്രത്തിലെ സാങ്കേതിക വിദഗ്ധരും അഭിനേതാക്കളുമെല്ലാം ആ പരീക്ഷണത്തിലൂടെ കടന്നുപോയവരാണ്. ആ പരിശ്രമങ്ങള്‍ക്ക് കിട്ടിയ അംഗീകാരമായാണ് പുരസ്‌കാരത്തെ കാണുന്നതെന്നും ടൊവിനോ. കാന്‍ ചാനല്‍സിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍', 'ഇബ് ലീസ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് 'കള'. കള എന്ന സിനിമയുടെ അവതരണ ശൈലിയും ആക്ഷന്‍ സീക്വന്‍സുകളും കൈകാര്യം ചെയ്ത രാഷ്ട്രീയവും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ലാല്‍,ദിവ്യ പിള്ള എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു. യദു പുഷ്പാകരനും രോഹിത് വി എസും ചേര്‍ന്നാണ് തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in