അന്തരിച്ച കലാകാരന്‍ എസ് പി ബാലസുബ്രഹ്മണ്യത്തെ അനുസ്മരിച്ച് ചലചിത്ര ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍. ഒരു വ്യക്തി എന്ന നിലയ്ക്കും ഗായകന്‍ എന്ന നിലയക്കും അപൂര്‍വമായ മികച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് കൈതപ്രം പറഞ്ഞു.
'എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്, പക്ഷെ ഒരാളോടും അപ്രിയ സത്യങ്ങളൊന്നും പറയില്ല. ഇങ്ങനെ മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. കാണുമ്പോഴൊക്കെ വലിയ അടുപ്പത്തോടെയാണ് അദ്ദേഹം എന്നോട് സംസാരിക്കുന്നത്.
എസ്പിബി ഏത് ഭാഷയില്‍ പാടിയാലും ആ ഭാഷക്കാരനാണെന്ന് തോന്നും, മലയാളം ഒഴിച്ച്. അതുകൊണ്ടാണ് അദ്ദേഹം കൂടുതല്‍ മലയാളത്തില്‍ പാടാത്തത്. നിരവധി മലയാളം ഗാനങ്ങള്‍ അദ്ദേഹം ഇങ്ങനെ നിരസിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാ നഷ്ടമാണ്. എല്ലാവരും മരിക്കുമ്പോള്‍ നമ്മള്‍ നഷ്ടം എന്ന് പറയും, പക്ഷെ ഇത് വെറും നഷ്ടമെന്നല്ല പറയുന്നത്. അദ്ദേഹത്തിന് സുഖമില്ല എന്ന് അറിഞ്ഞത് മുതല്‍ ഞാന്‍ പ്രാര്‍ത്ഥനയിലായിരുന്നു.
എന്റെ മൂന്ന് സിനിമകള്‍ക്കായി അദ്ദേഹം പാടിയിട്ടുണ്ട്. മറ്റൊരു ആനിമേഷന്‍ ചിത്രത്തില്‍ അദ്ദേഹത്തിനായി ഞാന്‍ 7 പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ആ ഗാനങ്ങള്‍ അദ്ദേഹം പാടുമ്പോള്‍ ഞാന്‍ അടുത്തുണ്ടായിരുന്നു. അദ്ദേഹത്തിന് അന്ന് ഗാനങ്ങളൊക്കെ വളരെ ഇഷ്ടമായിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കൊറോണ കാലത്തിന് മുമ്പാണ് ഞാന്‍ അവസാനമായി അദ്ദേഹത്തോട് സംസാരിച്ചത്. നാട്ടില്‍ ഒരു പരിപാടിക്കായി അദ്ദേഹത്തെ ക്ഷണിക്കണമായിരുന്നു, അതിനായി എന്നെയാണ് ഏല്‍പ്പിച്ചത്. അങ്ങനെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു, പക്ഷെ ഇത്തവണ പറ്റില്ല, അടുത്ത തവണ വരാമെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ വിളിക്കാന്‍ പറ്റിയില്ല', കൈതപ്രം പറഞ്ഞു