'സ്നേഹത്തെക്കുറിച്ചും മനുഷ്യർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമാണ് കാതൽ സംസാരിക്കുന്നത്'; ചിത്രം തിയറ്ററിനായിയാണ് ഒരുക്കിയതെന്ന് ജിയോ ബേബി

'സ്നേഹത്തെക്കുറിച്ചും മനുഷ്യർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമാണ് കാതൽ സംസാരിക്കുന്നത്'; ചിത്രം തിയറ്ററിനായിയാണ് ഒരുക്കിയതെന്ന് ജിയോ ബേബി
Published on

ടെക്നിക്കൽപരമായി കാതൽ തിയറ്ററിനായി ഒരുക്കിയ സിനിമയാണെന്ന് സംവിധായകൻ ജിയോ ബേബി. ചിത്രത്തിന്റെ ഛായാഗ്രഹണം, ലെൻസിങ്, വിഷ്വൽ, സൗണ്ട് ഒക്കെ തിയറ്ററിനായി ആണ് ഒരുക്കിയിരിക്കുന്നത്. ഈയിടെ വന്ന സിനിമകളെല്ലാം ആക്ഷൻ സ്വഭാവം ഉള്ളവയാണ്. ഇതുപോലെയൊരു ഫാമിലി ഡ്രാമ വന്നിട്ടും ആളുകൾ ഫാമിലിയായി വീട്ടിൽ നിന്ന് കുറെ പേർ പോയി കാണുന്ന തരം സിനിമ വന്നിട്ടും കുറച്ചായി. അങ്ങനെത്തെയൊരു സിനിമയാണ് കാതൽ. സ്നേഹത്തെക്കുറിച്ചും മനുഷ്യർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട് എന്ന് ജിയോ ബേബി ചിത്രത്തിന്റെ പ്രെസ്സ് മീറ്റിൽ പറഞ്ഞു.

ജിയോ ബേബി പറഞ്ഞത് :

ടെക്നിക്കൽ പരമായി കാതൽ തിയറ്ററിനായി ഒരുക്കിയ സിനിമയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം, ലെൻസിങ് ഒക്കെ അങ്ങനെത്തന്നെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. സിനിമയുടെ റിലീസ് കാര്യങ്ങൾ ഒക്കെ നിരവധി കാര്യങ്ങളായി ബന്ധപ്പെട്ട് ആണ് ഉള്ളത്. ഈയിടെ വന്ന സിനിമകളെല്ലാം ആക്ഷൻ സ്വഭാവം ഉള്ള സിനിമകളാണ്. ഇതുപോലെയൊരു ഫാമിലി ഡ്രാമ വന്നിട്ടും ആളുകൾ ഫാമിലിയായി വീട്ടീന്ന് കുറെ പേര് പോയി സിനിമ കാണുന്ന തരം സിനിമ വന്നിട്ട് കുറച്ചായി. അങ്ങനെയൊരു സിനിമയാണ് കാതൽ. ഇതിന്റെ വിഷ്വൽ, സൗണ്ട് ഒക്കെ തിയറ്ററിനായി ഒരുക്കിയിരിക്കുന്നത്. ഈ കഥയുമായി വരുമ്പോൾ തന്നെ കാതൽ എന്നായിരുന്നു പേര്. ഞാനാദ്യം കാതലെന്ന പേര് വേണ്ട മാറ്റണമെന്നാണ് പറഞ്ഞത്. പിന്നീട് സ്ക്രിപ്റ്റിൽ ഒരുപാട് വർക്ക് ചെയ്ത് വന്നപ്പോൾ പേര് ഓക്കേ ആയി. സിനിമ സ്നേഹത്തെക്കുറിച്ചും മനുഷ്യർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട്. ഒരുപാട് വർക്ക് ചെയ്തു വന്നപ്പോഴാണ് ഈ പേരിനപ്പുറം നല്ലൊരു പേര് ഉണ്ടാകില്ല അത് മതിയെന്ന് തീരുമാനിക്കുന്നത്.

ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാതൽ ദി കോർ. ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കാതൽ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ചിത്രം നവംബർ 23 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in