സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. കാസർഗോഡൻ ഗ്രാമീണ പശ്ചാത്തലത്തിൽ സൂപ്പർ ഹിറ്റായ ന്നാ താൻ കേസ് കൊട് എന്ന സിനിമക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയൊരുക്കുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. കാണാദൂരത്താണോ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യോഗി ശേഖർ ആണ്. വൈശാഖ് സുഗുണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ക്രിസ്‌റ്റോ സേവിയേറാന്.
ഇത് ശരിക്കും ഒരു നാടന്‍ മാസ്സ് പടമാണ്. ഒരു പ്രകൃതി പടത്തിന്റെ പേസിലോ ഒന്നുമല്ല ഈ കഥ പോകുന്നത്. സിനിമയിലെ മ്യൂസിക്കും സൗണ്ടിങ്ങും എല്ലാ അതിനു അനുസരിച്ചു ഉണ്ടാക്കിയതാണ്.
സുധീഷ് ഗോപിനാഥ്
കോഴികുഞ്ഞുങ്ങൾക്ക് കളറടിക്കുന്ന മദനൻ എന്ന കഥാപാത്രമായിട്ടാണ് സുരാജ് ചിത്രത്തിൽ വേഷമിടുന്നത്. കുറച്ചുനാളുകൾക്ക് ശേഷം മുഴുനീള ഹ്യൂമർ റോളിൽ സുരാജ് മടങ്ങിയെത്തുന്ന ചിത്രമായിരിക്കും മദനോത്സവം എന്ന് ട്രെയ്‌ലർ സൂചിപ്പിച്ചിരുന്നു. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജിനെ കൂടാതെ ബാബു ആന്റണിയും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു.
വിഷു റിലീസ് ആയാണ് ചിത്രം തീയേറ്ററിയിൽ എത്തുക. ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ, എഡിറ്റിങ്ങ് വിവേക് ഹർഷൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ ജെയ് കെ, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ കൃപേഷ് അയ്യപ്പൻകുട്ടി, സംഗീത സംവിധാനം ക്രിസ്‌റ്റോ സേവിയർ, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് ആർ ജി വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ അഭിലാഷ് എം യു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ അരപ്പിരിവരയൻന്നുണ്ട്. ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 സെപ്തംമ്പറോട് കൂടി തിയേറ്ററുകളിലെത്തും.