'നിര്‍ദേശിച്ച ചികില്‍സാരീതി ഫലം കാണാതെ മരണം സംഭവിക്കുകയാണെങ്കിൽ നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?'; സമാന്തയ്ക്കെതിരെ ജ്വാല ​ഗുട്ട

'നിര്‍ദേശിച്ച ചികില്‍സാരീതി ഫലം കാണാതെ മരണം സംഭവിക്കുകയാണെങ്കിൽ നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?'; സമാന്തയ്ക്കെതിരെ ജ്വാല ​ഗുട്ട
Published on

വൈറൽ അണുബാധകളെ ചികിത്സിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്ത റൂത്ത് പ്രഭുവിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ബാഡ്മിന്‍റണ്‍ താരം ജ്വാല ഗുട്ട. സമാന്ത നിർദ്ദേശിച്ച ചികിത്സ രീതി ഫലം കാണാതെ വരികയും ആരുടെയെങ്കിലും മരണകാരണമാവുകയും ചെയ്താൽ അതിന്റെ ഉത്തരവാദിത്തം സാമന്തയോ അവർ നിർദ്ദേശിച്ച ഡോക്ടറോ ഏറ്റെടുക്കുമോ എന്നാണ് ജ്വാല ​ഗുട്ട എക്സിലൂടെ ചോദിച്ചത്.

ജ്വാല ​ഗുട്ടയുടെ പോസ്റ്റ്:

തന്നെ പിന്തുടരുന്ന ധാരാളം ആളുകൾക്ക് മരുന്ന് നിർദ്ദേശിക്കുന്ന സെലിബ്രിറ്റിയോടുള്ള എൻ്റെ ഒരേയൊരു ചോദ്യം…സഹായിക്കുക എന്നതാണ് നിങ്ങളുടെ ഉദ്ദേശം എന്ന് മനസ്സിലാക്കുന്നു...

എന്നാൽ‌ നിങ്ങൾ നിര്‍ദേശിച്ച ചികില്‍സാരീതി ഫലം കാണാതെ വന്നാലോ മരണം സംഭവിക്കുകയാണെങ്കിലോ? നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? നിങ്ങള്‍ ടാഗ് ചെയ്​ത ഡോക്​ടര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?

അണുബാധകളെ ചികിത്സിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന സമാന്തയുടെ വാദത്തെ വിമർശിച്ച് മുമ്പ് ഡോ. സിറിയക് എബി ഫിലിപ്സും ​രം​ഗത്ത് എത്തിയിരുന്നു. അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സമാന്ത പ്രോത്സാഹിപ്പിക്കുന്നതെന്നായിരുന്നു ഡോക്ടറിന്റെ പ്രതികരണം. പിന്നാലെ ഡോക്ടർക്ക് മറുപടിയുമായി സാമന്തയും രം​ഗത്ത് എത്തിയിരുന്നു. തനിക്ക് ​ഫലംകണ്ട ചികിത്സാരീതിയാണ് പങ്കുവച്ചതെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ച ഡോക്ടറുടെ വാക്കുകൾ കടുത്തു പോയി എന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ സമാന്ത പറഞ്ഞു. രുപാട് പരീക്ഷണങ്ങൾക്കും കുറവുകൾക്കും ശേഷം തന്നിൽ അദ്ഭുതകരമായ മാറ്റം ഉണ്ടാക്കിയ ചികിത്സയെ കുറിച്ചാണ് താൻ പറഞ്ഞത് എന്നും ഇനി മുതൽ പങ്കിടുന്ന മെഡിക്കൽ ഉപദേശത്തെക്കുറിച്ച് താൻ കൂടുതൽ ശ്രദ്ധാലുവായിരിക്കുമെന്നും സമാന്ത അറിയിച്ചിരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് സമാന്തയ്ക്ക് മയോസ്റ്റൈറ്റിസ് രോ​ഗം കണ്ടെത്തിയത്. ശരീരത്തിലെ മസിലുകളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണല്‍ രോഗമാണ് മയോസ്റ്റൈറ്റിസ്. 2022 ഒക്ടോബര്‍ 29നാണ് സമാന്ത സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ രോഗവിവരം അറിയിക്കുന്നത്. രോ​ഗനാളുകളിൽ താനനുഭവിച്ച ബുദ്ധിമുട്ടുകളേക്കുറിച്ചും മുമ്പ് സമാന്ത വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ തന്റെ പോസ്റ്റുകളിലൂടെ രോഗത്തെ കുറിച്ചും ചികിത്സകളെ കുറിച്ചുമൊക്കെ ബോധവത്കരണം നടത്താനും സമാന്ത ശ്രമിച്ചിരുന്നു. ഇതിന് വേണ്ടി ഒരു ഹെൽത്ത് പോട്ട്കാസ്റ്റും സമാന്ത അവതരിപ്പിക്കുന്നുണ്ട്

Related Stories

No stories found.
logo
The Cue
www.thecue.in