'അയ്യപ്പനും കോശിയും സൂരറൈ പോട്രുവും ഞങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്തത്'; വിഷ്ണു മോഹന്‍

'അയ്യപ്പനും കോശിയും സൂരറൈ പോട്രുവും ഞങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്തത്'; വിഷ്ണു മോഹന്‍
Published on

2020ലെ ദേശീയ പുരസ്‌കാരത്തില്‍ മലയാള ചിത്രം അയ്യപ്പനും കോശിക്കും, തമിഴ് ചിത്രമായ സൂരറൈ പോട്രുവിനും നാല് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. സാധാരണ പുരസ്‌കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹമാവുകയും ചെയ്തു. റീജനല്‍ ജൂറിയില്‍ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍, സംവിധായകന്‍ വിഷ്ണു മോഹന്‍ എന്നിവരായിരുന്നു കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജൂറി അംഗവും സംവിധായകനുമായി വിഷ്ണു മോഹന്‍ ദ ക്യുവിനോട് പറഞ്ഞു.

അയ്യപ്പനും കോശി, സൂരറൈ പോട്ര്, തിങ്കളാഴ്ച്ച നിശ്ചയം, മണ്ടേല എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ സെന്‍ട്രല്‍ ജൂറിക്ക് അയച്ചിരുന്നു. അതില്‍ 90 ശതമാനം സിനിമകള്‍ക്കും പുരസ്‌കാരം ലഭിച്ചുവെന്നും വിഷ്ണു പറഞ്ഞു.

വിഷ്ണു മോഹന്‍ പറഞ്ഞത്:

ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തിലെ പ്രൈമറി ജൂറിയില്‍ കേരളത്തില്‍ നിന്ന് ഞാനും തിരക്കഥാകൃത്ത് സജീവ് പാഴൂരുമാണ് ഉണ്ടായിരുന്നത്. ഞങ്ങള്‍ കണ്ടത് തമിഴ്, മലയാളം സിനിമകളാണ്. ഒരുപാട് നല്ല സിനിമകള്‍ ഉണ്ടായിരുന്നതുകൊണ്ട് സെന്‍ട്രല്‍ ജൂറിക്ക് അയക്കേണ്ട സിനിമകള്‍ തീരുമാനിക്കുന്നത് വലിയൊരു പ്രൊസസ് ആയിരുന്നു.

അയ്യപ്പനും കോശിയും, സൂരറൈ പോട്രു, തിങ്കളാഴ്ച്ച നിശ്ചയം, മണ്ടേല എന്നീ സിനിമകള്‍ എല്ലാം നമ്മള്‍ സെന്റട്രല്‍ ജൂറിയിലേക്ക് ഫോര്‍വേഡ് ചെയ്തവയാണ്. അതില്‍ ഏറ്റവും സന്തോഷം ഞങ്ങള്‍ കൊടുത്തതില്‍ ഒരു 90 ശതമാനം സിനിമകള്‍ക്കും അവാര്‍ഡ് കിട്ടി എന്നതാണ്.

പൊതുവെ നോര്‍ത്ത് ഇന്ത്യന്‍ സിനിമകളാണ് കൂടുതലും പുരസ്‌കാരത്തില്‍ ഉണ്ടാവാറ്. അതില്‍ നിന്ന് വ്യത്യസ്തമായി സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് ഇത്രയും പുരസ്‌കാരം ലഭിച്ചു. അതിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷം.

Related Stories

No stories found.
logo
The Cue
www.thecue.in