'പണ്ട് മഴ കാണുമ്പോ മനസ്സിനൊരു കുളിരായിരുന്നു ഇപ്പൊ തീർന്നാൽ മതിയെന്നായി' ; ജൂഡ് ആന്റണി ജോസഫിന്റെ '2018' ട്രെയ്‌ലര്‍

'പണ്ട് മഴ കാണുമ്പോ മനസ്സിനൊരു കുളിരായിരുന്നു ഇപ്പൊ തീർന്നാൽ മതിയെന്നായി' ; ജൂഡ് ആന്റണി ജോസഫിന്റെ '2018' ട്രെയ്‌ലര്‍
Published on

2018ല്‍ കേരളം സാക്ഷ്യം വഹിച്ച പ്രളയം പ്രമേയമാക്കി ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് '2018, എവരിവണ്‍ ഈസ് എ ഹീറോ'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാന് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രം മെയ് അഞ്ചിന് റിലീസ് ചെയ്യും.

2018ലെ കനത്ത മഴയുടെയും ദുരിതാശ്വാസ കാംപിൻ്റെയും ദൃശ്യങ്ങൾ ഉൾപ്പടെ പ്രളയകാലത്ത് കേരളത്തിലെ ജനങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളുമെല്ലാം ട്രെയ്‌ലറിലൂടെ വ്യക്തമാക്കുന്നുണ്ട്. ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അജു വര്‍ഗീസ്, കലൈയരസൻ, ജനാർദ്ദനൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

കാവ്യാ ഫിലിം കമ്പനി, പി.കെ പ്രൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജൂഡ് ആന്റണി ജോസഫ്, അഖിൽ. പി. ധർമജൻ എന്നിവർ ചേർന്നാണ്. നോമ്പിൻ പോൾ സംഗീതം നിർവഹിക്കുന്നു. എഡിറ്റിംഗ് : ചമൻ ചാക്കോ ഛായാഗ്രഹണം : അഖിൽ ജോർജ്

Related Stories

No stories found.
logo
The Cue
www.thecue.in